മനോജ് കുമാർ പാണ്ഡെ ; മരണത്തെ ചങ്കുറപ്പോടെ നേരിട്ട ധീരൻ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Special

മനോജ് കുമാർ പാണ്ഡെ ; മരണത്തെ ചങ്കുറപ്പോടെ നേരിട്ട ധീരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 11:55 am IST
Facebook
Twitter
WhatsAppTelegram

കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞ ധീര ജവാന്‍മാരുടെ പേരുകളില്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് മനോജ് പാണ്ഡെയുടേത്. മരണത്തെപ്പോലും തൃണവത്‌ഗണിച്ച ധീര യോദ്ധാവാണ് പാണ്ഡെ. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും മനോധൈര്യത്തിനും മുന്നില്‍ പതറി നിരവധി തവണയാണ് പാക് സൈന്യം തോറ്റോടിയത്. യുദ്ധത്തില്‍ ഗ്റൂർഖ റൈഫിൾസിന്റെ  ആദ്യ സംഘത്തിന്റെ തലവനായിരുന്നു പാണ്ഡെ.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാണ്ഡെ 1991 ലാണ് സൈന്യത്തില്‍ ചേരുന്നത്. എന്തിനാണ് സൈന്യത്തില്‍ ചേരുന്നതതെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന്, പരം വീര്‍ ചക്ര നേടാന്‍ എന്നതായിരുന്നു മറുപടി. തുടക്കക്കാരന്റെ ആവേശമായാണ് ആ മറുപടിയെ ഉദ്യോഗസ്ഥര്‍ കണ്ടത്. എന്നാല്‍ ആ മറുപടി കേവലം തുടക്കക്കാരന്റെ ആവേശത്തില്‍ നിന്നും ഉണ്ടായതല്ലെന്ന് പാണ്ഡെ തെളിയിച്ചു. ബാല്യകാലം മുതലേ സൈനികനാകാന്‍ ആഗ്രഹിച്ച പാണ്ഡെയ്‌ക്ക് ബറ്റാലിയന്‍ നായകന്‍ എന്ന വിശേഷണം ലഭിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ധീരവും ഉറപ്പുള്ളതുമായ ആ മനസ്സ് മുതിര്‍ന്ന ഉദ്യേഗസ്ഥരെയും സഹസൈനികരെയും എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ഗോര്‍ഖ റൈഫിളിലെ ആദ്യ സംഘത്തിന്റെ തലവനായി പാണ്ഡെയെ നിയമിക്കാനുണ്ടായ കാരണവും ഇതാണ്.

1999 ലാണ് നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. എന്നാല്‍ ഭീകരരായി വേഷം മാറിവന്ന പാക് സൈന്യമാണ്് നുഴഞ്ഞു കയറിയതെന്ന് പിന്നീട് മനസിലായി. ശക്തമായി തിരിച്ചടിക്കാന്‍ തന്നെ ഇന്ത്യ തീരുമാനിച്ചു. വിജയത്തോടെയല്ലാതെ മടക്കമില്ലെന്ന്് ഉറപ്പിച്ച ദൗത്യത്തിന് ഓപറേഷന്‍ വിജയ് എന്നും പേരു നല്‍കി. ഗോര്‍ഖ റൈഫളിന്റെ ആദ്യ സംഘത്തിന്റെ തലവനായി അന്ന് 24 വയസ്സുമാത്രം പ്രായമുള്ള മനോജ് പാണ്ഡെയെ നിയോഗിച്ചു. ഗലുബാര്‍ പിടിച്ചെടുക്കുക എന്നതായിരുന്നു പാണ്ഡെയുടേയും സംഘത്തിന്റെയും പ്രധാന ദൗത്യം. ഇതിനായി പാകിസ്ഥാന്റെ നാല് താവളങ്ങളായിരുന്നു അദ്ദേഹത്തിനും സംഘത്തിനും തകര്‍ക്കേണ്ടിയിരുന്നത്.

നുഴഞ്ഞ് കയറ്റക്കാരുടെ താവളങ്ങള്‍ ഓരോന്നായി തകര്‍ത്ത് അദ്ദേഹവും സംഘവും മുന്നേറി. ഓരോ താവളങ്ങളില്‍ നിന്നും ആയിരക്കണക്കിന് വെടിയുണ്ടകളും നൂറുകണക്കിന് ബോംബുകളുമാണ് പാണ്ഡെയ്‌ക്കും കൂട്ടര്‍ക്കും നേരെ പാഞ്ഞടുത്തത്. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് പാകിസ്ഥാന്റെ മൂന്ന് താവളങ്ങള്‍ പാണ്ഡെയും കൂട്ടരും ഇല്ലാതാക്കി.
പ്രതികൂല കാലാവസ്ഥയോ ശരീരത്തിലെ മുറിവുകളോ അദ്ദേഹത്തെ തളര്‍ത്തിയില്ല. സ്വന്തം മണ്ണില്‍ നിന്നും ഒരു തരിപോലും വിട്ടുകൊടുക്കില്ലെന്ന നിശ്ചയ ദാര്‍ഢ്യമായിരുന്നു മരണം വരെ അദ്ദേഹത്തിന്റെ മനസ്സില്‍.

മൂന്നു താവളങ്ങള്‍ ഇല്ലാതാക്കിയ ഇന്ത്യന്‍ സൈന്യം വിജയം ഏറെക്കുറേ ഉറപ്പിച്ചിരുന്നു. വിജയം പൂര്‍ണ്ണമാക്കാന്‍ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സൈനികര്‍ നാലാമത്തെ താവളം ലക്ഷ്യമാക്കി മുന്നേറി. പെട്ടെന്നാണ് സംഘത്തെ ലക്ഷ്യമാക്കി ശത്രുക്കളുടെ വെടിയുണ്ട പാഞ്ഞടുത്തത്. പെട്ടെന്നുള്ള ആക്രമണത്തില്‍ സൈന്യം തോറ്റ് പിന്‍മാറും എന്നായിരുന്നു പാകിസ്ഥാന്‍ കരുതിയത്. എന്നാല്‍ പാണ്ഡെയും സംഘവും ആഞ്ഞടിച്ചു. ശത്രുവിന്റെ വെടിയുണ്ട നെറ്റി തുളച്ചപ്പോഴും പാണ്ഡെ ആവശ്യപ്പെട്ടത് അവരെ വിടരുത് എന്നായിരുന്നു.
നാടിനായി ജീവന്‍ ബലി നല്‍കിയ ഈ വീരയേധാവിനെ അഭിമാനത്തോടെയല്ലാതെ ഈ വിജയ ദിവസത്തില്‍ സ്മരിക്കാനാകില്ല. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും മനോധൈര്യത്തിനും മുന്നിൽ ഇന്ത്യന്‍ ജനതയുടെ നൂറു കോടി പ്രണാമങ്ങള്‍.

Tags: 21 Years of Kargil
Share554
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

Latest News

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

‘വിജയദശമി ആഘോഷിക്കുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്; എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ’: ജിതിൻ കെ. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies