ലഫ്റ്റനന്റ് കീഫിംഗ് ക്ലിഫോര്‍ഡ് നോംഗ്രം - മഹാവീർ ചക്ര
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ലഫ്റ്റനന്റ് കീഫിംഗ് ക്ലിഫോര്‍ഡ് നോംഗ്രം – മഹാവീർ ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 02:38 pm IST
FacebookTwitterWhatsAppTelegram

ലഫ്റ്റനന്റ് ജനറല്‍ കീഫിംഗ് ക്ലിഫോര്‍ഡ് നോംഗ്രം ഏതൊരു ഇന്ത്യക്കാരനും അഭിമാനമാണ്. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫാന്ററി ബറ്റാലിയനിലെ സൈനികനായ അദ്ദേഹം സ്വന്തം ജീവന്‍ ത്യജിച്ചാണ് ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിച്ചത്. യുദ്ധത്തില്‍ അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യം ഓരോ ഇന്ത്യന്‍ പൗരനും പ്രചോദനമാണ്.

രാജ്യത്തേക്ക് നുഴഞ്ഞു കയറിയ പാക് പട്ടാളം നിയന്ത്രണ രേഖയിലെ മുഷ്‌ഖോ, ദ്രാസ്, കക്‌സര്‍, ബറ്റാലിക് സെക്റ്ററുകളിലായിരുന്നു പ്രധാനമായും തമ്പടിച്ചത്. നാല് മേഖലകളിലെയും നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തിയും ശത്രുക്കളുടെ എണ്ണവും സൈന്യത്തിന് അവ്യക്തമായിരുന്നു. നിരീക്ഷണത്തിനായി പ്രദേശങ്ങളിലേക്ക് അയച്ച വിമാനങ്ങള്‍ ശത്രുക്കള്‍ തകര്‍ത്തതോടെ മേഖലകളിലേക്ക് നേരിട്ട് സൈനികരെ അയക്കുക അല്ലാതെ മറ്റ് മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ഇതില്‍ ബറ്റാലിക് സെക്ടറിലെ തന്ത്രപ്രധാന ഭാഗമായ പോയിന്റ് 4812 പിടിച്ചെടുക്കാന്‍് നോംഗ്രമിനെയാണ് നിയോഗിച്ചത്.

പോയിന്റ് 4812 പിടിച്ചടക്കുക ഏറെ ദുഷ്‌കരം ആയിരുന്നു. പ്രതികൂല കാലാവസ്ഥയും മഞ്ഞു വീഴ്ചയും ലക്ഷ്യത്തിലേക്കുള്ള പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും നോംഗ്രമും സംഘവും പിന്മാറിയില്ല. ഒരു തരി മണ്ണുപോലും ശത്രുക്കള്‍ക്ക് വിട്ടു നല്‍കില്ലെന്ന വാശിയായിരുന്നു നോംഗ്രമിനെ മുന്നോട്ട്നയിച്ചത്. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് പ്രദേശത്ത് എത്തിയ നോംഗ്രോമിനും സംഘത്തെയും നേരിടേണ്ടിവന്നത് ശത്രുക്കളുടെ ചീറിപ്പാഞ്ഞ് വരുന്ന വെടിയുണ്ടകളെയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ആദ്യം പകച്ചെങ്കിലും മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത അദ്ദേഹം ശത്രുക്കള്‍ക്ക് നേരെ പ്രത്യാക്രമണം ആരംഭിച്ചു. രണ്ട് മണിക്കൂറോളം പോരാട്ടം നീണ്ടു. എന്നാല്‍ പാക് പട്ടാളം തങ്ങളുടെ നീക്കങ്ങള്‍ ബലപ്പെടുത്തുകയാണെന്ന് മനസ്സിലാക്കിയ നോംഗ്രം സ്വന്തം സുരക്ഷ പോലും വകവെയ്‌ക്കാതെ ശത്രുക്കള്‍ക്ക് നേര്‍ക്ക് ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ ആറ് പാക് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ശേഷം പ്രദേശത്തെ രണ്ടാമത്തെ ശത്രു സ്ഥാനത്തേക്ക് അദ്ദേഹവും സംഘവും നീങ്ങി. ഒളിയാക്രമണം നടത്തിയ ശത്രുക്കളില്‍ നെഞ്ചുവിരിച്ചുള്ള ആ വരവ് ഭയമുളവാക്കി.

തുടര്‍ന്ന് പാക് സൈനികന്റെ കയ്യില്‍ നിന്നും മെഷീന്‍ ഗണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നോംഗ്രമിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും സൈനികര്‍ക്ക് അദ്ദേഹം പ്രചോദനം നല്‍കി കൊണ്ടേയിരുന്നു. പിന്നീട് നോംഗ്രം വീരമൃത്യുവരിച്ചെങ്കിലും അദ്ദേഹം നല്‍കിയ പ്രചോദനം ഇന്ത്യന്‍ സൈന്യത്തെ പോയിന്റ് 4812 തിരിച്ച് പിടിക്കുന്നതിലേക്ക് നയിച്ചു. മരണം മുന്നില്‍ കണ്ടിട്ടും ശത്രുപാളയത്തിലേക്ക് പതറാത്ത ചുവടുകളുമായി മുന്നേറിയ നോംഗ്രമിന്റെ ധീരതയെ രാജ്യം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു.

Tags: 21 Years of Kargil
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies