കാര്‍ഗില്‍ വിജയ ദിനത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത; ശ്രീനഗര്‍ ഭീകരമുക്തമാക്കി ഇന്ത്യന്‍ സൈന്യം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാര്‍ഗില്‍ വിജയ ദിനത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത; ശ്രീനഗര്‍ ഭീകരമുക്തമാക്കി ഇന്ത്യന്‍ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 07:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കാര്‍ഗിലിലെ ഇന്ത്യന്‍ വിജയഗാഥക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ രാജ്യം കേള്‍ക്കാന്‍ കൊതിക്കുന്ന റിപ്പോര്‍ട്ടുകളാണ് കശ്മീരില്‍ നിന്ന് പുറത്തുവരുന്നത്. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗര്‍ ഭീകരമുക്തമായിരിക്കുന്നു. ശ്രീനഗറിലെ ഹിറ്റ്‌ലിസ്റ്റിലുള്ള അവസാന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്.

ഇനി ശ്രീനഗര്‍ സ്വദേശികളായ ഒരു ഭീകരനും കശ്മീരില്‍ ജീവനോടെയില്ലെന്ന് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റണ്‍ബിര്‍ഗാവിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഇഷ്ഫാഖ് റാഷിദ്, ഇയാളുടെ സഹായിയായ ആയിജ് ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ശ്രീനഗറിലെ സൊസേയ്‌ത്ത് ഗ്രാമവാസിയാണ് ഇഷ്ഫാഖ് റാഷിദ്. 2018 ലാണ് പ്രദേശത്തെ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായി റാഷിദിനെ സംഘടന നിയമിച്ചത്. അന്നു മുതല്‍ പ്രദേശത്ത് ഇയാൾ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.

അതേസമയം, റണ്‍ബിര്‍ഗാവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ശ്രീനഗര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. പോലീസും 29 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ ഭീകരര്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies