പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന: അബ്ദുൾ ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന: അബ്ദുൾ ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2020, 06:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സെന്റർ ബാക്ക് അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് കരാർ ദീർഘിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമവുമാണ് കരാർ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്. മലപ്പുറത്തെ വാണിയന്നൂർ സ്വദേശിയായ 25കാരനായ അബ്ദുൽ ഹക്കു നെഡിയോടത്ത് തിരൂർ സ്പോർട്സ് അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തുടർന്ന് ഡി.എസ്.കെ ശിവാജിയൻസ് യൂത്ത് ടീമിലും, സീനിയർ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടാം ഡിവിഷനിൽ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള പ്രതിരോധ താരമായ ഹക്കുവിന്റെ പ്രതിരോധ ചുമതലകളിൽ ഏർപ്പെടുമ്പോഴുള്ള വേഗതയും, ഉയർന്ന പന്തുകൾ തടയുന്നതിനുള്ള സവിശേഷമായ കഴിവും മൈതാനത്ത് മതിപ്പുളവാക്കിയിട്ടുണ്ട്.

2017ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലിൽ രംഗ പ്രവേശം ചെയ്തുകൊണ്ട് ഹക്കു ആദ്യമായി പ്രൊഫഷണൽ ഫുട്ബോൾ ലോകത്ത് എത്തപ്പെട്ടു. തുടർന്ന് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ (2019-20) ഹക്കുവിന് വലിയ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ ലഭിച്ചത്. ടീമിനായി തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു. ഹക്കുമായുള്ള കരാർ ദീർഘിപ്പിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഈ സ്റ്റോപ്പർ ബാക്കിന്റെ ഫലപ്രദമായ ടാക്ക്ലിംഗ് കഴിവുകളിൽ എത്രത്തോളം വിശ്വാസമർപ്പിക്കുന്നു എന്നതിന് തെളിവാണ്.

“ഞാൻ കേരളത്തിൽ നിന്നുള്ള ഒരു പ്രാദേശിക കളിക്കാരനായതിനാൽ, ബ്ലാസ്റ്റേഴ്സ് എന്റെ കുടുംബമാണ്, എല്ലായ്പ്പോഴും എന്റെ സ്വന്തം! ക്ലബ് എന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, ഒപ്പം മുന്നോട്ട് പോകുവാൻ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യും. നമുക്ക് നിരവധി ട്രോഫികൾ ഒരുമിച്ച് നേടാനും, ടീമിലെ പന്ത്രണ്ടാമനും, ക്ലബിന്റെ ഹൃദയത്തുടിപ്പുമായ ആരാധകരോടൊപ്പം സന്തോഷിക്കാനുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ വീട്, ഞാൻ ഇവിടെതന്നെയുണ്ടാകും!” കരാർ വിപുലീകരണത്തെക്കുറിച്ച് അബ്ദുൽ ഹക്കു പറഞ്ഞു.

“ക്ലബിന്റെ പ്രതിരോധ നിരയിൽ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാൻ അബ്ദുൾ ഹക്കുവിന് കഴിവുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളിൽ ഞങ്ങൾ വിശ്വസിക്കുന്നു. കളിക്കാരന്റെ ശക്തമായ ഇച്ഛാശക്തി, കഠിനാധ്വാനം, അർപ്പണബോധം എന്നിവയോടൊപ്പം ഞങ്ങളുടെ പുതിയ ഹെഡ് കോച്ചിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, അദ്ദേഹം സംസ്ഥാനത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി വളരുകയും പരിണമിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ഫുട്ബോളറായതിനാൽ ഞങ്ങളുടെ ആരാധകരുടെ നിരന്തരമായ സ്നേഹവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്നും അത് അദ്ദേഹത്തെ പ്രചോദിപ്പിക്കാൻ സഹായിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” കരാർ വിപുലീകാരണത്തെപ്പറ്റി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി.”

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies