ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണ നാപോളി പോരാട്ടം ക്യാമ്പ് നൂവില്‍ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. സ്പെയിനില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പോര്‍ച്ചുഗല്ലിലേക്ക് ചാമ്പ്യന്‍സ് ലീഗ് പോരാട്ടം മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
യുവേഫ പുറത്തുവിട്ട പ്രസ്താവന അനുസരിച്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ കളി നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സ്പെയിനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുവേഫ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
സ്പെയിനില്‍ റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ അഞ്ചോളം ക്ലബ്ബുകളിലെ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയിരുന്നത്. ബാഴ്സലോണക്ക് വേണ്ടി ഗ്രീസ്മാനും നാപോളിക്ക് വേണ്ടി മെര്‍ട്ടന്‍സും ഗോളടിച്ച കളിയില്‍ ആര്‍തൂറോ വിദാല്‍ ചുവപ്പ് കണ്ട് പുറത്തു പോകുകയും ചെയ്തിരുന്നു.