റോം: ലീഗ് ക്ലബ്ബുകളുടെ ചരിത്രത്തില്‍ അപ്രതീക്ഷിത താരത്തിന് സുവര്‍ണ്ണ പാദുകം. ഇറ്റാലിയന്‍ ലീഗിലെ ലാസിയോയുടെ താരമായ ഇമ്മൊബിലേയാണ് ആധികാരികമായിത്തന്നെ ഗോള്‍ഡന്‍ ഷൂവിന് അവകാശിയായത്. അവസാനത്തിന് തൊട്ടുമുമ്പുള്ള മത്സരത്തില്‍ ഹാട്രിക് കൂടി നേടിയതോടെയാണ് ഇമ്മൊബിലേയുടെ ഗോള്‍ എണ്ണം കൂടിയത്. ലെവന്ഡോവസ്കിയേക്കാള് രണ്ടു ഗോളുകളുടെ മുന്‍തൂക്കത്തില്‍36 ഗോളുകളുമായാണ് ലാസിയോ താരം ബഹുമതിക്കര്‍ഹനായത്.
ലെവന്സോവ്സ്കി 34 ഗോളുകളും ക്രിസ്റ്റിയാനോ റൊണാള്‍ഡോ 31 ഗോളുകളുമാണ് ആകെ നേടിയത്. 36 ഗോളുകള്‍ നേടിയതോടെ ഇതുവരെ ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടിയതില്‍ 36 ഗോളുകളെന്ന 2015-16 സീസണിലെ ഗോണ്‍സാലോ ഹിഗ്വയിനിന്റെ നേട്ടത്തിനൊപ്പം എത്താനും ഇമ്മൊബിലിയോവിനായി. ഇറ്റലിയുടെ ദേശീയ ടീമിന്റെ സെൻ്റർ ഫോർവേഡാണ് ഇമ്മൊബിലിയോ. ഇതോടെ താരം സ്വന്തം ലീഗിനും രാജ്യത്തിനും ഒരു പോലെ പ്രീയപ്പെട്ടവനായിരിക്കുകയാണ്.