കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. കോഴിക്കോട് പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീൻ (63) ആണു മരണമടഞ്ഞത്. സുലൈബിക്കാത്തിൽ റെസ്റ്റോറന്റ് ജീവനക്കാരനാണു. കെ.കെ.എം.എ. യുടെ ജഹറ യൂനിറ്റ് അംഗമാണു പരേതൻ. ഭാര്യ നുസൈബ. മക്കൾ ഷിറാസ്(ഖത്തർ) നവാസ്(ദുബൈ). നാഷിദ, നെസില. മരുമക്കൾ: റഹീന,ആഷിറ, മുജീബ് ,ആഷിഖ്.