ശ്രീനഗര്‍ : രാജ്യം മുഴുവന്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണം ആരംഭിച്ചതിന്റെ സന്തോഷത്തില്‍ മുഴുകിയിരിക്കേ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച് ഭീകരര്‍. ജമ്മു കശ്മീരില്‍ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തി. ഷോപിയാന്‍ ജില്ലയിലെ ബോന്ബസാര് പ്രദേശത്ത് ആയിരുന്നു സംഭവം.
പ്രദേശത്ത് പട്രോളിംഗിനായി തമ്പടിച്ച സിആര്‍പിഎഫ്- ജമ്മു കശ്മീര്‍ പോലീസ് സംയുക്ത സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സുരക്ഷാ സേനയെ ഗ്രനേഡുകളും, തോക്കുകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഭീകരരുടെ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ മൂന്നാമത്തെ തവണയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.