കേരളത്തിൽ നിന്ന് അമേരിയ്ക്കയിലേയ്ക്ക് കടൽ കടന്ന ആനകൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിൽ നിന്ന് അമേരിയ്‌ക്കയിലേയ്‌ക്ക് കടൽ കടന്ന ആനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 02:56 pm IST
FacebookTwitterWhatsAppTelegram

കേരളത്തില്‍ നിന്ന് ആനകളെ അമേരിക്കയിലേക്ക് കടത്തി കാശുണ്ടാക്കിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. എഴുപതുകളില്‍ നടന്ന സംഭവമാണ്. അന്നത്തെ ജന്‍മിമാരും പ്രമാണിമാരുമൊന്നുമല്ല ആനയെ വിറ്റത്. ജീവനുള്ള ആനയായിരുന്നുമില്ല കടല്‍ കടന്ന് അമേരിക്കയിലെത്തിയത്.

സംഭവം ഇങ്ങനെ- 1972 ല്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് കേരളത്തില്‍ നിന്നുള്ള തടിയില്‍ നിര്‍മ്മിക്കുന്ന ആനയ്‌ക്ക് ഡിമാന്‍ഡായത്. യുപിയില്‍ മായാവതി തന്റെ ചിഹ്നമായ ആനയുടെ ശില്‍പ്പം സംസ്ഥാനത്തുടനീളം സ്ഥാപിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം നേടാന്‍ ശ്രമിച്ചത് ഇന്ത്യയിലാണെങ്കില്‍ അമേരിക്കയിലുമുണ്ടായി അത്തരത്തിലൊരു ശ്രമം. അക്കാലത്ത് ആനകളുണ്ടാക്കി തുടങ്ങി പിന്നീട് ആനനിര്‍മാണത്തിലൂടെ ജീവിതം കരുപിടിപ്പിച്ച ആര്യനാട്ടുകാരനായ സുദര്‍ശനനന്‍ എന്ന സുദനാണ് ആ കഥ വീണ്ടും ഓര്‍ത്തെടുക്കുന്നത്.

അമേരിക്കയിലെ പ്രധാനശക്തിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നമായ ആനയ്‌ക്കായി അന്ന് അമേരിക്കയില്‍ നിന്ന് വന്‍ ഓര്‍ഡറുകളാണ് കേരളത്തിലെത്തിയതെന്ന് സുദന്‍ പറയുന്നു.

‘തടിയില്‍ നിര്‍മ്മിക്കുന്ന അരയടി ഉയരമുള്ള ആനകളുടെ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ആശാരിമാരും അല്ലാത്തവരുമായി ആയിരം പേരെങ്കിലും ആനയെ നിര്‍മിക്കാന്‍ പഠിച്ചു തുടങ്ങി. ഞാനും അന്നാണ് ആദ്യമായി ആനശില്‍പ്പമുണ്ടാക്കാന്‍ പഠിച്ചത്. അമേരിക്കയുടെ ആനഭ്രമം അവസാനിച്ചെങ്കിലും ഞാനത് വിട്ടില്ല. ഇന്നും തടിയില്‍ ആനയെ കൊത്തിയുണ്ടാക്കി അത് വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. ‘ കോതമംഗലത്ത് താമസമാക്കിയ സുദന്‍ പറയുന്നു. ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവുമധികം വിദേശനാണ്യമെത്തിച്ചത് തങ്ങളുണ്ടാക്കിയ ആനകളാണെന്നും സുദന്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു.

തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ കുമ്മായവും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം കൊണ്ട് അപ്പൂപ്പന്‍ നീലകണ്ഠന്‍ ചെയ്ത കരവിരുതുകൾ ഓര്‍മ്മിച്ചുകൊണ്ടാണ് ആര്യനാട്ടുകാരനായ 63 കാരനായ സുദര്‍ശനന്‍ തലമുറകളായി ചെയ്യുന്ന കുലത്തൊഴിലിനെക്കുറിച്ച് പറഞ്ഞത്.അറിവും വൈദഗ്ധ്യവും കൊണ്ട് മേശിരിപ്പണിയിലും ആശാരിപ്പണിയിലും കഴിവ് തെളിയിച്ചവരുടെ കുടുംബത്തില്‍ രണ്ടുപേര്‍ കെട്ടിടപ്പണിയിലേക്ക് തിരിഞ്ഞപ്പോള്‍ മൂന്ന് പേര്‍ ആശാരിമാരായി. ഇപ്പോള്‍ അഞ്ചടി വരെയുള്ള ആനശില്‍പ്പങ്ങളുണ്ടാക്കുന്നുണ്ട് ഇദ്ദേഹം. സുദന്റെ കുടുബത്തിലെ പുതിയ തലമുറയില്‍ ആരും ആശാരിപ്പണിയിലേക്കോ മേശിരിപ്പണിയിലേക്കോ വരാന്‍ സാധ്യതയില്ല. പക്ഷേ തന്റെ കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ചിത്രരചനയിലും കരകൗശലനിര്‍മാണത്തിനും സ്ഥിരമായി സമ്മാനം നേടുന്നുണ്ടെന്നും സുദന്‍ അഭിമാനത്തോടെ പറയുന്നു.

Tags: ELEPHANTUS-electionviswakarma
ShareTweetSendShare

More News from this section

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

Latest News

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies