കുവൈറ്റ് സിറ്റി – കവൈറ്റിലെ ഒ.ഐ.സി.സി.യുടെ സീനിയർ നേതാവും ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമായിരുന്ന ക്രിസ്റ്റഫർ ഡാനിയലിന് ഒ.ഐ.സി.സി. സാൽമിയ ഏരിയുടെ നേതൃത്യത്തിൽ യാത്രയയപ്പ് നൽകി. ദീർഘകാലത്തെ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മദേശത്തേക്ക് പോകുന്ന ക്രിസ്റ്റഫർ ഡാനിയിൽ ജീവകാരുണ്യത്തിന്റെയും ,അത് മർത്ഥതയുടെയും പ്രതികമായി നില നിന്ന് തന്റെ സംഘടനെയും കൂടെയുള്ള ആൾക്കരെയും ചേർത്ത് നിർത്തി പ്രവർത്തനത്തിന്റെ പുതുവഴി കാണിച്ചു തന്ന കോൺഗ്രസ്സിന്റെ മുന്നണി പോരാളിയായിരുന്നുവെന്ന് എല്ലാവരും അനുസ്മരിച്ചു. ബിനു മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാബു പൗലോസ് സ്വാഗതവും ദേശിയ സെക്രട്ടറി ബി.സ് പിള്ള , ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
മുഖ്യ പ്രഭാഷണം ഒ.ഐ.സി.സി. ആക്ടിംങ് പ്രസിഡണ്ട് ഡോ. എബി. വരിക്കാട് നടത്തി , ദേശീയ ഭാരവാഹികളായ ബെക്കൻ ജോസഫ് , രാജീവ് നടുവിലേമുറി നേതക്കന്മാരായ വിപിൻ രാജേന്ദ്രൻ , അഡ്വ. ബിജു ചാക്കോ , ഹരീഷ് തൃപ്പൂണിത്തറ, എൽദോ.കണ്ണൂർ , ജോസഫ് കോമ്പാറ ,ജിയോ മത്തായി ,ജോമോൻ കോയിക്കര ,ബാബു ജോസഫ് ,റെജി ഉരപ്പാൻ കുഴി ,പെയ്റ്റൺ ജോസഫ് ,ടോമി കോഴിക്കോട് ,ടോണി കണ്ണൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. മറുപടി പ്രസംഗം പറഞ്ഞ ക്രിസ്റ്റഫർ ഡാനിയൽ കോവിഡ് കാലത്ത് സാൽമിയ ഏരിയയും ഒ.ഐ.സി.സി. യുടെ പ്രവർത്തനങ്ങളും തുടരണമെന്നും ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ കാലതാമസം കൂടാതെ ഇടപെടലുകൾ നടത്തണമെന്നും സൂചിപ്പിച്ചു. യോഗത്തിന് മധു കുമാർ മാഹി നന്ദി അറിയിച്ചു.