കുവൈറ്റ് സിറ്റി : കുവൈറ്റിലെ പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ്കോസ് കുവൈറ്റ് ചാപ്റ്ററിന്റെ ഇ-മാഗസിന് “പാസ്ഗസിൻ”പുറത്തിറക്കി. ഓൺലൈന്‍ വഴി നടത്തിയ ചടങ്ങിൽ സംവിധായകൻ ഭദ്രൻ ആദ്യ പ്രതി പ്രകാശനം ചെയ്തു. പ്രസിഡന്റ് സാജു പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റെവ. ഡോ. ജെയിംസ് മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. കോളജ് മലയാള വിഭാഗം അദ്ധ്യാപകൻ ഡോ. സോജൻ പുല്ലാട്ട്, സ്ഥാപക പ്രസിഡന്റ് മോഹൻ ജോർജ് , മുൻ പ്രസിഡന്റ് റോജി മാത്യു , വനിത പ്രതിനിധി ജോസി കിഷോർ, ജോർജ് കാഞ്ഞമല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. “പാസ്ഗസിൻ” എക്സിക്യൂട്ടീവ് എഡിറ്റർ കമൽ രാധാകൃഷ്ണൻ മാഗസിനെ പരിചയപ്പെടുത്തി. പാസ്കോസ് സെക്രട്ടറി ആശിഷ് ജോസ് സ്വാഗതം പറഞ്ഞു. ട്രഷറർ ജോബിൻസ് ജോൺ കൃതജ്ഞതയും പറഞ്ഞു.