അതിജീവനത്തിന്റെ അടയാളമായി പാരസോൾ മരം ഇന്നും ഹിരോഷിമയിൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അതിജീവനത്തിന്റെ അടയാളമായി പാരസോൾ മരം ഇന്നും ഹിരോഷിമയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 02:38 pm IST
FacebookTwitterWhatsAppTelegram

ലോകജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന് ഇന്ന് 75 വയസ്സ്. ആഗസ്റ്റ് ആറാം തിയതി ഹിരോഷിമയിൽ നടന്ന ദുരന്തം ഇന്നും ലോകം ഞെട്ടലോടെയാണ് ഓർക്കുന്നത്. രണ്ടാം ലോക യുദ്ധത്തിൽ ജപ്പാനെ നശിപ്പിക്കാനായി അമേരിക്ക അണുബോംബ് വർഷിച്ചപ്പോൾ ഇല്ലാതായത് ഒന്നര ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനുകളാണ്. മാത്രവുമല്ല അണുബോംബിന്റെ ആഘാതത്തിൽ നിന്ന് ഇന്നും മുഴുവനായി കരകയറാൻ അവർക്ക് സാധിച്ചിട്ടുമില്ല.

ആക്രമണത്തിന്റെ അവശേഷിപ്പുകൾ മനുഷ്യരിൽ ഇന്നും ബാക്കി നിൽക്കുമ്പോൾ, ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ  പാരസോൾ മരം ആളുകൾക്ക് ഇന്നും ഒരത്ഭുതമാണ്. ഹിരോഷിമ മുഴുവനായി തകർന്നു തരിപ്പണമായപ്പോഴും ജീവന്റെ തുടിപ്പ് കണ്ട ഈ വൃക്ഷത്തെ ‘ഫീനിക്സ് പക്ഷി’ എന്ന ഓമനപ്പേരിട്ടാണ്‌ ജപ്പാൻകാർ വിളിക്കുന്നത്.

ഒരു ചൈനീസ് അലങ്കാര വൃക്ഷമായ പാരസോൾ മരം ചൈനയിൽ നിന്ന് ജപ്പാൻകാർ ഹിരോഷിമയിൽ കൊണ്ട് നട്ടു വളർത്തിയതാണ്. അണുബോംബിന്റെ കടുത്ത ആഘാതം ഈ വൃക്ഷത്തെയും ബാധിച്ചിരുന്നു. വൃക്ഷത്തിന്റെ പല ഭാഗങ്ങളും കരിഞ്ഞുണങ്ങിയിരുന്നു. എന്നാൽ പതുക്കെപ്പതുക്കെ അത് തളിർക്കാൻ തുടങ്ങി. കരിഞ്ഞുണങ്ങിയ ചില്ലകളിൽ പച്ച വിരിഞ്ഞതോടെ പ്രതീക്ഷയുടെ പുതു ജീവൻ ഹിരോഷിമയിൽ വളർന്നു.

ജപ്പാനെ മുഴുവനായി വിഴുങ്ങാൻ ശക്തിയുള്ള ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബാണ്‌ അമേരിക്കകാർ ഹിരോഷിമയിൽ പതിപ്പിച്ചത്. അതിന്റെ ആഘാതം തലമുറകൾക്കിപ്പുറം ഇന്നും ക്യാൻസർപ്പോലുള്ള മാരക രോഗങ്ങളായി ഹിരോഷിമയിൽ ആളുകളിൽ പിടി കൂടുകയാണ്. എന്നാൽ കരിഞ്ഞുണങ്ങി നിന്നിരുന്ന പാരസോൾ മരം ഇന്ന് പുത്തൻ പ്രതീക്ഷകളാണ്നൽകുന്നത്.

ഭയാനകമായ ആ ദിവസങ്ങൾക്ക് 75 വർഷം തികയുന്ന ഇന്ന് പാരസോൾ മരത്തിനു ചുറ്റും നിറയെ പച്ചപ്പാണ്. ഹിരോഷിമയിൽ നടന്ന അണുബോംബ് ആക്രമണത്തിൽ നിന്നും ഉയർത്തെണീറ്റ പാരസോൾ മരം ഇന്നും ആ കറുത്ത ദിനങ്ങളുടെ സ്മാരകമായി ഹിരോഷിമയിൽ നില കൊള്ളുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies