ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു അതിവേഗ കോടതികള്‍ പുതുതായി രൂപീകരിച്ചു. മുഖ്യമന്ത്രി എന്‍.ബീരെന്‍ സിംഗാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനം, പോക്സോ കേസ്സുകള്‍ എന്നിവ അതിവേഗം തീര്‍പ്പാക്കാനാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്.
‘കോടതികളില്‍ പോക്സോ കേസ്സുകളുടേയും പീഡനങ്ങളുടേയും വിധിവരാന്‍ വളരെ കാലതാമസം നേരിടുന്നു. അതിവേഗ കോടതി സംവിധാനം ഇത്തരം കേസ്സുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സഹായകമാകും’ മുഖ്യമന്ത്രി ബീരെന്‍ സിംഗ് പറഞ്ഞു.
മ്യാന്മാര് ഭീകരതയുടെ നിഴലിലാണ് മണിപ്പൂരിലെ അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളും മയക്കുമരുന്നു കേസ്സുകളും പീഡനങ്ങളും മണിപ്പൂരില്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.