കൊറോണയുടെ തുടക്കമോ? തിരിച്ചറിയുക ഈ ലക്ഷണങ്ങളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണയുടെ തുടക്കമോ? തിരിച്ചറിയുക ഈ ലക്ഷണങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 04:06 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ലോകത്തെ ഞെട്ടിച്ചു കൊണ്ടെത്തിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം 19 ദശലക്ഷത്തിലെത്തി നില്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വാക്സിനായി  രാവും പകലും പ്രവര്‍ത്തിക്കുകയാണ്. വൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

നേരത്തെ പനി, വരണ്ട ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ കൊറോണയുടെ  പ്രധാനലക്ഷങ്ങളായി കണക്കാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മറ്റ് ലക്ഷണങ്ങളും  തുടക്കമായി കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, രുചിയും മണവും നഷ്ടപ്പെടുന്നത്, കണ്ണിന്റെ പ്രശ്‌നങ്ങള്‍, ചര്‍മ്മത്തിലെ തിണര്‍പ്പ്, തലകറക്കം എന്നിവയും കൊറൊണയുടെ തുടക്കമായി മാറുന്നുണ്ട് ചില രോഗികളില്‍.

ലോകത്ത് ഇപ്പോള്‍ 19 ദശലക്ഷത്തിലധികമാണ് കൊറൊണ കേസുകള്‍. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയില്‍ തല മുതല്‍ കാല്‍ വരെ ശരീരത്തെ മുഴുവന്‍ സ്വാധീനിക്കുന്നതാണ് കൊറോണ വൈറസിന്റെ പ്രത്യകത. അമേരിക്കന്‍ ജേണല്‍ ഓഫ് എമര്‍ജന്‍സി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കൊറൊണയുടെ  പുതിയ ലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്. 62കാരനായ ഒരു രോഗിയെ കുറിച്ച് ഇതില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായ എക്കിളുകള്‍ കാരണമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗിക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചരിത്രമൊന്നുമില്ലായിരുന്നു. ഒപ്പം ഇയാള്‍ക്ക് കൊറൊണയുടെ   ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. നാലു ദിവസമായി തുടര്‍ച്ചയായി എക്കിളുണ്ടായിരുന്നുവെന്ന് മാത്രം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം ഇയാള്‍ക്ക് 99.1 ഡിഗ്രി ചൂടായിരുന്നു ശരീരത്തിന്.

എന്നാല്‍ ഇയാളുടെ നിരന്തരമായ എക്കിളിന്റെ കാരണം കണ്ടെത്തുന്നതിനായി ഡോക്ടര്‍മാര്‍ എക്‌സറേ എടുത്തു. എക്‌സറേ പരിശോധിച്ചപ്പോള്‍ മാത്രമാണ് ശ്വാസകോശത്തിലെ അസാധാരണമായ മാറ്റങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചത്. ശ്വാസകോശം മങ്ങിയ രീതിയിലും രക്തസ്രാവം ഉണ്ടാവുകയും ശ്വാസകോശത്തിന് വീക്കവും കണ്ടെത്താന്‍ സാധിച്ചു. എക്‌സ്-റേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, ഡോക്ടര്‍മാര്‍ സിടി സ്‌കാന്‍ നടത്തി, ഇതിലൂടെ ശ്വാസകോശത്തിന്റെ വീക്കം സ്ഥിരീകരിച്ചു. ഇതോടെ രോഗിയെ കൊറൊണ  പരിശോധനയ്‌ക്ക് വിധേയനാക്കി. അപ്പോഴേക്കും ശരീരത്തിന്റെ ചൂട് 101.1 ഡിഗ്രിയാവുകയും ഹൃദയമിടിപ്പ് വര്‍ധിക്കുകയും ചെയ്തു. ഒപ്പം ഇദ്ദേഹത്തിന് കൊറൊണ സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ നിരന്തരമായി എക്കിളുകളുള്ള രോഗികളേയും കൊറൊണ ടെസ്റ്റിന് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

Tags: COVID-19covid 19 testhiccupsheadachefever
Share31
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies