220 ദശലക്ഷം വൃക്ഷത്തൈകൾ നട്ട് ഉത്തർ പ്രദേശ് , ലോകത്തിന് മാതൃകയായിട്ട് ഒരു വർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

220 ദശലക്ഷം വൃക്ഷത്തൈകൾ നട്ട് ഉത്തർ പ്രദേശ് , ലോകത്തിന് മാതൃകയായിട്ട് ഒരു വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 11:08 am IST
Facebook
Twitter
WhatsAppTelegram

2019 ആഗസ്റ്റ് 9 നാണ് ഒറ്റ ദിവസം കൊണ്ട് 220 ദശലക്ഷം വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഉത്തർ പ്രദേശ് ലോകത്തിന് മാതൃകയായത് . വിദ്യാർത്ഥികൾ , നിയമവിദഗ്‌ദ്ധർ , പല മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങി ധാരാളം ആളുകളാണ് കാലാവസ്ഥ വ്യതിയാനത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ അണിനിരന്നത് . വഴിയോരങ്ങളിലും , റെയിൽവേ ട്രാക്കുകളുടെ അരികുകളിലും , വനമേഖലകളിലുമായിട്ടാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് .

ഒരു വർഷം മുൻപ് നടന്ന ചടങ്ങിൽ ഇരുന്നൂറ്റി ഇരുപത് എന്ന സംഖ്യ തിരഞ്ഞെടുത്തത് ഉത്തർ പ്രദേശിൽ ആ സമയം ഏകദേശം ഇരുന്നൂറ്റി ഇരുപത് ദശലക്ഷം ആളുകൾ വസിക്കുന്നതിനാലാണ് . ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഇങ്ങിനെ ഒരു സംരംഭത്തിന് തുടക്കമിട്ടത് . വനനശീകരണം മൂലം ഉണ്ടായ മഴയുടെ കുറവും കാലാവസ്ഥ വ്യതിയാനവും കണക്കിലെടുത്താണ് ഇതുപോലൊരു പദ്ധതി നടപ്പിലാക്കിയത് .

നിയമം അനുസരിച്ചു മുപ്പത്തി മൂന്ന് ശതമാനം വനമേഖല വേണ്ടയിടത്തു വെറും ഒൻപതു ശതമാനം മാത്രമാണുള്ളത് . ഭാരതത്തിന്റെ മൂന്നിലൊന്നു ഭാഗം വൃക്ഷത്തണൽ കൊണ്ട് നിറയണം എന്ന ആശയവും കൂടി കണക്കിലെടുത്തുകൊണ്ടാണ് മരങ്ങൾ നട്ട് പിടിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും .

നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളിൽ പതിനാറിനം പഴവർഗ തൈകളും ഉൾപ്പെടുന്നു . ലോകമെമ്പാടും ആഗോള താപനം വർധിക്കുന്നതിന്റെ ആശങ്കയിലാണ് . വിവിധ രാജ്യങ്ങൾ ആഗോള താപനം നിയന്ത്രിക്കുന്നതിനായി പല വിധത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും . ഇത്തരം ഒരു വേളയിലാണ് ഒരേ ദിവസം ഇത്രയധികം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ട് ഉത്തർ പ്രദേശ് ഭാരതത്തിനും , ഭാരതം ലോകത്തിനും മാതൃകയായത് .

അമിതമായ ചൂഷണവും വ്യവസായ വൽക്കരണവും മനുഷ്യരുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ് . അതിനാൽ തന്നെ വരും തലമുറയ്‌ക്ക് ശുദ്ധമായ വായു ശ്വസിക്കുവാനും , സമൃദ്ധിയായി മഴ ലഭിക്കുവാനും , അതുമൂലം കൃഷിയിടങ്ങൾ പച്ചപ്പിടിക്കാനുമായി ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയിൽ വനമേഖലകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും ആവശ്യവുമാണ് .

Tags: Uttar PradeshGlobal WarmingClimate Change
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies