ഇത് ജന്മാന്തര സുകൃതം ; അന്ന് സാധാരണ ഭക്തനായെത്തി , ഇന്ന് രാമക്ഷേത്ര നിർമ്മാണ ചുമതല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ജന്മാന്തര സുകൃതം ; അന്ന് സാധാരണ ഭക്തനായെത്തി , ഇന്ന് രാമക്ഷേത്ര നിർമ്മാണ ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 02:54 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ കാത്തിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന നടത്തുന്നത് പ്രമുഖ വാസ്തുശില്‍പ്പവിദഗ്ധരായ സോംപുര കുടുംബത്തില്‍ നിന്നുള്ള ചന്ദ്രകാന്ത് സോംപുര. ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്  1949 ല്‍ ഗുജറാത്തിലെ സോമനാഥമന്ദിരത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി ഇന്ന് കാണുന്ന വിധത്തിലാക്കിയത്. രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ക്ഷേത്രങ്ങളുടെ രൂപകല്‍പ്പന ഏറ്റെടുത്ത് നടത്തിയിട്ടുള്ള സോംപുര ശില്‍പ്പി കുടുംബത്തിലെ പതിനഞ്ചാം തലമുറയില്‍പ്പെട്ടയാണാണ് 78 കാരനായ ചന്ദ്രകാന്ത് സോംപുര.

നൂറ്റാണ്ടുകളായി ക്ഷേത്ര വാസ്തുവിദ്യയില്‍ ഏര്‍പ്പെട്ടവരാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഈ കുടുംബം. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്ര സമുച്ചയം, മുംബൈയിലെ സ്വാമിനാരായണ്‍ മന്ദിര്‍, കൊല്‍ക്കത്തയിലെ പ്രശസ്തമായ ബിര്‍ള മന്ദിര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും 200 ക്ഷേത്രങ്ങളുടെ രൂപരേഖ തയ്യാറാക്കിയതിന്റെ ക്രെഡിറ്റ് സോംപുര കുടുംബത്തിനുണ്ട്.

കൊല്‍ക്കത്തയിലെ ബിര്‍ള മന്ദിറിന്റെ നിര്‍മ്മാണരീതിയില്‍ ആകൃഷ്ടനായ വിശ്വഹിന്ദു പരിഷത്തിന്റെ അന്തരിച്ച നേതാവ് അശോക് സിംഗാള്‍ ബിര്‍ള കുടുംബത്തെ സമീപിച്ച് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അയോദ്ധ്യയിൽ നിര്‍മ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന് പറ്റിയ ശിൽപ്പിയെക്കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചു. രാമമന്ദിരത്തിനായി ജീവിതത്തിന്റെ നല്ലൊരു പങ്കും മാറ്റിവച്ച് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അശോക് സിംഗാള്‍.

ചന്ദ്രകാന്ത് സോംപുരയുമായി രാമക്ഷേത്രത്തിന്റെ രൂപരേഖയെക്കുറിച്ച് സിംഗാള്‍ സംസാരിച്ചെങ്കിലും അയോദ്ധ്യയുമായി ബന്ധപ്പെട്ട കേസുകള്‍ നടക്കുന്നതിനാല്‍ നേരിട്ടെത്തി ഒരു മാതൃക തീര്‍ക്കുക എന്നത് അന്ന് അസാധ്യമായിരുന്നു. സുരക്ഷാപ്രശ്‌നം കാരണം സാധാരണ 1989 ല്‍ സാധാരണ ഭക്തനായി അയോദ്ധ്യയിലെത്തിയ താന്‍ അന്ന് കാലുകൊണ്ട് അളന്നാണ് ഏകദേശമൊരു രൂപകല്‍പ്പന നടത്തിയതെന്ന് ചന്ദ്രകാന്ത് സോംപുര ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

1990 കളുടെ തുടക്കത്തില്‍ നടന്ന അലഹബാദ് കുംഭമമേളയ്‌ക്കിടെ അശോക് സിംഗാളും സോംപുരയും പ്രമുഖ സന്ന്യാസിമാരെയും ഗുരുക്കന്മാരെയും സമീപിച്ച് ക്ഷേത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് സോംപുര മുന്നോട്ട് വച്ച മാതൃക അംഗീകരിക്കപ്പെടുകയായിരുന്നു. അന്നത്തൈ രൂപകല്‍പ്പനയില്‍ ഒട്ടേറെ മാറ്റം വരുത്തിയ പദ്ധതിയനുസരിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്. മുമ്പുണ്ടായിരുന്നത് ഇരട്ടിപ്പിച്ച് തയ്യാറാക്കിയ പദ്ധതിയാണ് സാംപുരയും മക്കളായ ആശിഷ് (49), നിഖില്‍ (55) എന്നിവരും കഴിഞ്ഞ മാസം സമര്‍പ്പിച്ചത്.

Tags: ayodhyaram mandir
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies