പത്തനംതിട്ട : പ്രളയത്തിന്റെ ആശങ്കകൾക്കിടയിലും ആശ്വാസ വാർത്ത. പമ്പ ഡാമിലെ ജലനിരപ്പിൽ കുറവുണ്ടായതായി ജില്ലാ കളക്ടർ പിബി നൂഹ്. പമ്പ ഡാമിലെ ഷട്ടറുകൾ തുറന്നതിനു ശേഷം ജലനിരപ്പ് 55 സെ.മീറ്റർ കുറഞ്ഞിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതിനാൽ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവു വന്നിട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനിടെ നേരിയ ആശ്വാസമായാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നുവെന്ന വാർത്ത എത്തുന്നത്. ഡാമിന്റെ ആറ് ഷട്ടറുകളാണ് ഇന്ന് തുറന്നത്.
Comments