ഹോങ്കോംഗ്: ഹോങ്കോംഗിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജിമ്മി ലായിയെ ചൈനീസ് പോലീസ് അറസ്റ്റുചെയ്തു. ചൈന നടപ്പാക്കുന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലാണ് അറസ്റ്റ്. മാദ്ധ്യമരംഗത്തെ അതികായനും വാണിജ്യരംഗത്തെ പ്രമുഖനുമാണ് ജിമ്മി ലായ്. സ്വന്തം പത്രത്തിന്റെ ഓഫീസില്‍ നിന്നാണ് ചൈനീസ് പോലീസ് ലായിയെ കയ്യാമം വെച്ച് പരസ്യമായി അറസ്റ്റ് ചെയ്തത്. ജിമ്മി ലായിക്കൊപ്പം രണ്ടു മക്കളേയും ആപ്പിള്‍ ഡെയ്ലി എന്ന പത്രത്തിന്റെയും നെക്സ്റ്റ് ഡിജിറ്റല്‍ എന്ന വ്യവസായ സ്ഥാപനത്തിന്റെയും രണ്ടു ഉദ്യോഗസ്ഥരേയും ചൈന പിടികൂടി.
ബ്രിട്ടീഷ് പൗരത്വമുള്ള 71 കാരനായ ജിമ്മി ലായ് ഹോങ്കോംഗിലെ പ്രക്ഷോഭകാരികള്‍ക്ക് ശക്തമായ പിന്തുണ നല്‍കിവരികയാണ്. ജനാധിപത്യത്തിനായി മുറവിളികൂട്ടുന്നവരുടെ ശബ്ദമായി ജിമ്മി ലായ് പ്രവര്‍ത്തിച്ചു. സ്വന്തം പത്രത്തിലൂടെയും പ്രക്ഷോഭത്തിന് മുന്‍നിരയില്‍ നിന്നും ഹോങ്കോംഗിനായി വാദിക്കുന്ന വ്യക്തിയാണ് ജിമ്മി ലായ്. വിദേശ ശക്തികളുമായി കൂട്ടുപിടിച്ച് ചൈനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന കുറ്റമാണ് ജിമ്മിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം പിടികൂടുന്നവരെ വിചാരണചെയ്യുന്നത് ചൈനയില്‍ വെച്ചാണ്.
Comments