ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയത് ഫലം കാണുന്നു. ഇന്നലെ മാത്രം മൂന്നുപേരെ വന്‍ ആയുധശേഖരമടക്കം പിടികൂടിയത്. കുപ്പ് വാര മേഖലയിലാണ് സൈന്യം നേരിട്ട് തിരച്ചിലിനിറങ്ങിയത്. ജമ്മുകശ്മീര്‍ പോലീസ് സ്ഥിരം നിരീക്ഷണത്തിനിറങ്ങുന്ന മേഖലകളില്‍ സൈന്യവും ചേര്‍ന്നുള്ള തിരച്ചില്‍ നടത്തിയപ്പോഴാണ് ഭീകരരെ പിടികൂടിയത്.
ലാല്‍പുര, കുപ്പ്വാര മേഖലകളിലാണ് റെയ്ഡ് നടന്നത്. പോലീസിനൊപ്പമാണ് സൈന്യം ഓപ്പറേഷന് നടത്തിയത്. മൂന്ന് ഭീകരരെയാണ് പിടികൂടിയത്. എന്നാല്‍ നേരിട്ട് ഭീകര പ്രവര്‍ത്തനം നടത്തുന്നവരാണോ ഇവര്‍ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എ.കെ.47 തോക്കുകളും വെടിയുണ്ടകളും, രണ്ട് പിസ്റ്റളുകളും പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്പാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.
ജമ്മുകശ്മീര്‍ മേഖലയിലേ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡില്‍ പ്രദേശത്തെ ഭീകര പ്രവര്ത്ത നങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ ഭൂരിഭാഗം പേരെയും വകവരുത്തിയതായി സൈന്യം അറിയിച്ചിരുന്നു. എന്നാല്‍ സ്വാതന്ത്ര്യ ദിനം വരുന്ന പശ്ചാത്തലത്തില്‍ സുരക്ഷയും തിരച്ചിലും വര്‍ധിപ്പിച്ചതോടെയാണ് കൂടുതല്‍ പേര് പിടിയിലായതെന്നും സൈന്യം അറിയിച്ചു.
Comments