മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലെ രണ്ട് കളിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഈയാഴ്ച ജര്‍മ്മന്‍ ക്ലബ്ബ് റെഡ്ബുള്‍ ലെപ്‌സിഗിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിനായി പോര്‍ച്ചുഗലിലേക്ക് തിരിക്കും മുന്‍പ് നടത്തിയ പരിശോധനയിലാണ് സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കൊറോണ സ്ഥിരീകരിച്ച രണ്ട് പേരെയും ഇപ്പോള്‍ മാഡ്രിഡിലെ വീടുകളില്‍ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്ന് ക്ലബ്ബ് വ്യക്തമാക്കി. അതേ സമയം ക്ലബ്ബിലെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിന് ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍, സഹതാരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ ടീം പോര്‍ച്ചുഗലിലേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.















