ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി പാകിസ്താനിലെ ആരോഗ്യമേഖലയെ തകര്‍ക്കുന്നു. നവജാത ശിശുക്കള്‍ക്കും കൊച്ചുകുട്ടികള്ക്കുമുള്ള വാക്സിനേഷനടക്കം നിര്ത്തിവയ്ക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ കടന്നിരിക്കുകയാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്താകമാനമുള്ള 11000 പോളിയോ വാക്സിന് പ്രവര്‍ത്തകരെ സാമ്പത്തിക പ്രതിസന്ധിമൂലം പിരിച്ചവിട്ടതായാണ് സൂചന.
രാജ്യത്ത് ഈ വര്‍ഷം 54 പോളിയോ കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തെന്നും ഇതില്‍ 22 കേസ്സുകള്‍ പാകിസ്താനിലെ സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യകളിലാണെന്നുമാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷമേഖലയിലെ പൊതുവിതരണത്തേയും ആരോഗ്യവിദ്യാഭ്യാസത്തേയും അവഗണിക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിലും കടുത്ത അവഗണന നേരിട്ട പ്രദേശങ്ങളാണിവ. ആകെ 130 ജില്ലകളിലായി മൂന്ന് കോടി കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് നല്‍കേണ്ടത്.
Comments