സതാംപ്ടണ്: ഇംഗ്ലണ്ട് പാകിസ്താന് പരമ്പരയില്‍ തിളങ്ങിയാല്‍ ജെയിംസ് ആന്‍ഡേഴ്സണിനെ കാത്തിരിക്കുന്നത് ലോക നേട്ടം. ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും തിളങ്ങിയാല്‍ ആന്ഡേഴ്സണ് ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ കൊയ്യുന്ന ആദ്യ ഫാസ്റ്റ് ബൗളറായി മാറും. ഒപ്പം എല്ലാ ബൗളര്‍മാരിലെ ലോകത്തിലെ നാലാമനുമാകും. 10 വിക്കറ്റുകളാണ് 600 തികയ്ക്കാന്‍ നേടേണ്ടത്.
ഇതുവരെ 154 ടെസ്റ്റുകളിലാണ് ആന്ഡേഴ്സണ് കളിച്ചത്. സതാംപ്ടണില്‍ നാലു തവണ കളിച്ചിട്ടുള്ളതില്‍ 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതില്‍ത്തന്നെ മികച്ച പ്രകടനം ഇന്ത്യയ്ക്കെതിരെയുള്ള 5ന് 53ആണ്. കഴിഞ്ഞ ടെസ്റ്റില്‍ ഒരു വിക്കറ്റാണ് ആന്ഡേഴ്സണ് നേടിയത്.ഈ സീസണോടെ കളി മതിയാക്കണമെന്ന വിമർശകരുടെ ആവശ്യത്തിന് 38 കാരനായ ആൻഡേഴ്സൺ ശക്തമായ മറുപടി നൽകുമെന്നാണ് ആരാധകർ കരുതുന്നത്
Comments