ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്റെ ആരോഗ്യ നില അതീവ ഗുരുതരം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിലാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.
ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെടാതിരിക്കുകയും മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്തതോടെ അദ്ദേഹത്തെ ഗുരുഗ്രാമിലേക്ക് മാറ്റി. 40 ടെസ്റ്റുകള്‍ ഇന്ത്യയ്‌ക്കായി ചൗഹാന്‍ കളിച്ചിട്ടുണ്ട്. സുനില്‍ ഗവാസ്‌കറുടെ ദീര്‍ഘ കാല ഓപ്പണിംഗ് പങ്കാളിയായിരുന്നു അദ്ദേഹം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.















