വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊറോണ വ്യാപനത്തിന്റെ രൂക്ഷത കുറയുന്നില്ല. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേയ്ക്ക് എത്തി. കൊറോണ വ്യാപനം ഇന്നലെ വരെ 54,01,167 പേര്‍ക്കാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ മരണസംഖ്യ 1,70,000 ലേയ്ക്കും കടന്നു. കൊറോണ ആരോഗ്യസംരക്ഷണ ഗവേഷണ സ്ഥാപനമായ ജോണ്‍ ഹോംപ്കിന്‍സ് സര്‍വ്വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആകെ 1,70,019പേരാണ് ഇന്നലെവരെ മരണത്തിന് കീഴടങ്ങിയത്. അമേരിക്കയില്‍ മരണമടഞ്ഞവരില്‍ ഭൂരിഭാഗവും 60 വയസ്സിന് മുകളിലുള്ളവരാണ്. കാലിഫോര്‍ണിയ നഗരമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള നഗരം. 6,28,145 പേര്‍ക്കാണ് രോഗബാധ, ഫ്ലോറിഡയില്‍ 5,73,416ഉം, ടെക്സാസില്‍ 5,59,810മാണ് കൊറോണ ബാധിതരായിട്ടുള്ളത്.
Comments