ഏറ്റവും മനോഹരമായ നഗരം കാഞ്ചീപുരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഏറ്റവും മനോഹരമായ നഗരം കാഞ്ചീപുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 12:59 pm IST
FacebookTwitterWhatsAppTelegram

തമിഴ്നാട്ടിലെ തോണ്ടൈമണ്ഡലം എന്ന സ്ഥലത്തുള്ള ക്ഷേത്ര നഗരമാണ് കാഞ്ചീപുരം . വേഗാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാഞ്ചീപുരത്തെ പല്ലവർ, മധ്യകാല ചോളന്മാർ,പിൽക്കാല ചോളന്മാർ, പിൽക്കാല പാണ്ഡ്യന്മാർ, വിജയനഗര സാമ്രാജ്യം, കർണാടക രാജ്യം, ബ്രിട്ടീഷുകാർ എന്നിവർ ഭരിച്ചിരുന്നു. കൈലാസനാഥർ ക്ഷേത്രവും, വൈകുണ്ഠ പെരുമാൾ ക്ഷേത്രവും നഗരത്തിന്റെ ചരിത്ര സ്മാരകങ്ങളിൽ ഉൾപ്പെടുന്നു. ചരിത്രപരമായി, കാഞ്ചീപുരം വിദ്യാഭ്യാസ കേന്ദ്രമായിരുന്നു . അതിനാൽ ഇതിനെ ഘാട്ടികസ്ഥാനം അഥവാ “പഠനസ്ഥലം” എന്നും വിളിച്ചിരുന്നു . 1 മുതൽ 5 വരെ നൂറ്റാണ്ടുകൾക്കിടയിൽ ജൈനമതത്തിനും ബുദ്ധമതത്തിനുമുള്ള നൂതന വിദ്യാഭ്യാസത്തിന്റെ മതകേന്ദ്രം കൂടിയായിരുന്നു ഈ നഗരം.

ആത്മീയ മോചനത്തിനായി തീർത്ഥാടനം നടത്തേണ്ട ഏഴ് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കാഞ്ചീപുരം . വരദരാജ പെരുമാൾ ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, കാമാക്ഷി അമ്മൻ ക്ഷേത്രം, കുമാരകോട്ടം ക്ഷേത്രം എന്നിവ കാഞ്ചീപുരത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളാണ്. ഭഗവാൻ വിഷ്ണുവിന്റെ പ്രധാനപ്പെട്ട നൂറ്റിയെട്ട് ക്ഷേത്രങ്ങളിൽ പതിനഞ്ചു ക്ഷേത്രങ്ങൾ കാഞ്ചീപുരത്താണ് സ്ഥിതി ചെയ്യുന്നത് .

പട്ടുസാരികൾക്ക് പ്രശസ്തമായ കാഞ്ചീപുരത്തെ മുഖ്യ വരുമാനം നെയ്തു വ്യവ്യസായത്തിൽ നിന്നാണ് .ഇവിടെ ഏകദേശം അയ്യായിരത്തിന് അടുത്ത് കുടുംബങ്ങൾ നെയ്തു മേഖലയിൽ പ്രവർത്തിക്കുന്നു .മറ്റു പ്രധാന സാമ്പത്തിക സ്രോതസ് കൃഷിയാണ് .

രണ്ട് മൂന്ന് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന സന്യാസി ശ്രേഷ്ഠനായ പതഞ്ജലിയുടെ സംസ്‌കൃത കൃതികളിൽ കാഞ്ചീപുരത്തെ കുറിച്ചുള്ള പരാമർശകൾ കാണാം . കാഞ്ചീപുരത്തെ തെക്കിന്റെ ബനാറസ് ആയും കരുതി പോന്നിരുന്നു .

രാജാവായിരുന്ന നരസിംഹവർമാൻ രണ്ടാമൻ ആണ് നഗരത്തിലെ പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളായ , കാഞ്ചി കൈലാസനാഥർ ക്ഷേത്രം, വരദരാജ പെരുമാൾ ക്ഷേത്രം, ഐരാവതനേശ്വര ക്ഷേത്രം എന്നിവ നിർമ്മിച്ചത് . ഒരുകാലത്ത് സ്ഥിരമായി മാറിക്കൊണ്ടിരുന്ന ഭരണനേതൃത്വങ്ങളാണ് കാഞ്ചീപുരത്ത് ഇന്ന് കാണുന്ന പല പ്രശസ്ത ക്ഷേത്രങ്ങളും സ്മാരകങ്ങളും നിർമ്മിച്ചത് .

കാളിദാസൻ തന്റെ കൃതികളിൽ ഏറ്റവും മനോഹരമായ നഗരം എന്ന് കാഞ്ചീപുരത്തെ വർണിച്ചിട്ടുണ്ട് . പ്രശസ്തമായ കാഞ്ചി മഠം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് . കാഞ്ചീപുരത്തുള്ള കാമാക്ഷി ദേവിയുടെ ക്ഷേത്രത്തിനടുത്താണ് കാഞ്ചി മഠവും ആദി ശങ്കരാചാര്യരുടെ ആരാധനാലയവും സ്ഥിതി ചെയ്യുന്നത് . ശങ്കരാചാര്യർ തന്റെ അവസാന നാളുകൾ ചിലവഴിച്ചതിവിടെയാണ് എന്നും കാഞ്ചി മഠം സ്ഥാപിച്ചത് അദ്ദേഹം ആണ് എന്നും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു .

Tags: Kanchipuram
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies