ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ അടക്കം അഞ്ച് കായിക താരങ്ങൾ ഖേൽരത്ന പുരസ്കാരത്തിന് അർഹരായി. രോഹിതിന് പുറമെ പാര അത്ലറ്റ് ടി മാരിയപ്പൻ, ടേബിൾ ടെന്നീസ് താരം മനിക ബത്ര, റെസ് ലിംഗ് താരം വിനേഷ്, ഹോക്കി താരം റാണി എന്നിവർക്കാണ് ഖേൽരത്ന ലഭിച്ചിരിക്കുന്നത്.
ദേശീയ കായിക ദിനമായി ആഗസ്റ്റ് മാസം 29-ാം തീയതിയാണ് പ്രഖ്യാപനവും വിതരണവും നടത്തുക. ബഹുമതികള്‍ രാഷ്‌ട്രപതി ഇത്തവണ നല്‍കുന്നത് വെര്‍ച്വല്‍ സംവിധാനത്തിലൂടെയാകും. രാഷ്‌ട്രപതി ഭവനിലെ സെന്റര്‍ ഹാളില്‍ നടന്നിരുന്ന പരിപാടിയാണ് കൊറോണ സുരക്ഷ പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ദേശീയ കായിക അതോറിറ്റി കേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റുന്നത്. അതാത് കേന്ദ്രത്തിലെ മേധാവിമാരുടെ നേതൃത്വത്തില്‍ കായികതാരങ്ങളെ സ്വീകരിക്കുകയും ഡല്‍ഹിയിലെ ചടങ്ങില്‍ എല്ലാവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.















