വാഷിംഗ്ടണ്‍: റഷ്യയിലെ കരുത്തനായ പ്രതിപക്ഷ നേതാവ് അലെക്സിയെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചതാണെന്ന ആരോപണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി അമേരിക്ക. റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ചികിത്സനടത്തുന്ന ജര്‍മ്മന്‍ ആശുപത്രി അധികൃ തരാണ് സംശയം പ്രകടിപ്പിച്ചത്.
ആശുപത്രി വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ശക്തമായ അന്വേഷണം നടക്കേണ്ട സംഭവമാണ് നടന്നിരിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി. ഏതു അന്വേഷണത്തേയും സഹായിക്കാന്‍ ഒരുക്കമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
വിമാനത്തിനകത്ത് വെച്ച് യാത്രക്കിടെയാണ് അലെക്സി അബോധാവസ്ഥയിലായത്. സൈബീരിയയിലെ ടോംസ്ക് വിമാനത്താവളത്തില്‍ നിന്നുമാണ് യാത്ര തുടങ്ങിയത്. മോസ്കോവിലേക്കുള്ള വിമാനം തിരികെ സൈബീരിയയില്‍ ഇറക്കിയാണ് അലെക്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments