പത്താം ക്ലാസ്സുകാരിയുടെ വിവാഹം സാമൂഹ്യക്ഷേമ വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു ; പ്രകോപിതനായ 32 കാരനായ വരൻ പെൺകുട്ടിയെ വെട്ടിക്കൊന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്താം ക്ലാസ്സുകാരിയുടെ വിവാഹം സാമൂഹ്യക്ഷേമ വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു ; പ്രകോപിതനായ 32 കാരനായ വരൻ പെൺകുട്ടിയെ വെട്ടിക്കൊന്നു

ഇരയുടെ പത്താം ക്ലാസ് റിസൾട്ട് വന്നത് ഇന്നലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : കുടകിൽ പത്താം ക്ലാസുകാരിയെ 32കാരൻ ക്രൂരമായി കൊലപ്പെടുത്തി. കുടക് ജില്ലയിലെ സോംവാർപേട്ടിലെ സുർലബ്ബി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി യു എസ് മീന എന്ന 15കാരിയാണ് കൊല്ലപ്പെട്ടത്. ഈ കുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച ഗ്രാമവാസിയായ ഓങ്കാരപ്പ (പാപ്പു) ആണ് പ്രതി.

പ്രതിയായ യുവാവുമായി പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഈ വിവരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ വീട്ടുകാരെ സന്ദർശിച്ച് പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ മാത്രമേ വിവാഹം കഴിപ്പിക്കാവൂ എന്ന് ബോധ്യപ്പെടുത്തി. പോലീസും വരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എന്ന് പറയപ്പെടുന്നു.

എന്നാൽ ഉദ്യോഗസ്ഥർ പോയതിന് ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ തല വെട്ടി മാറ്റി ഉടൽ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കുടക് പോലീസ് കേസ് എടുത്ത് വിശദമായി അന്വേഷണം നടത്തി വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിയുമായുള്ള വിവാഹനിശ്ചയം കുടുംബം ഉറപ്പിച്ചതായി എസ്പി കെ രാമരാജൻ സ്ഥിരീകരിച്ചു.
കർണാടകയിലെ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെയാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ട യു എസ് മീന 52% മാർക്ക് നേടുകയും കുട്ടി പഠിച്ച സ്‌കൂൾ 100% വിജയം നേടുകയും ചെയ്തിരുന്നു.

Tags: MurderKARANATAKA
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies