മലബാറുകാരുടെ സ്വന്തം ഓണപ്പൊട്ടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലബാറുകാരുടെ സ്വന്തം ഓണപ്പൊട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 03:56 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ സ്വന്തം ഉത്സവമായ ഓണദിനങ്ങളിൽ മലബാറുകാർക്ക് പ്രിയപ്പെട്ടത് അവരുടെ സ്വന്തം ഓണപ്പൊട്ടനെ തന്നെ. ദേഹം നിറയെ ചായം പൂശി മണികിലുക്കി കയ്യിലൊരു കുടയും പിടിച്ച് വരുന്ന ഓണപ്പൊട്ടൻ കൂടി ഉണ്ടെങ്കിലേ മലബാറുകാരുടെ ഓണം മനോഹരമാവൂ. ഓണനാളുകളിൽ വീടുവീടാന്തരം കയറി ഐശ്വര്യം നൽകുക എന്നതാണ് ഓണേശ്വരൻ എന്ന പേരിലും അറിയപ്പെടുന്ന ഓണപ്പൊട്ടന്റെ നിയോഗം.

കാണുമ്പോൾ തെയ്യരൂപത്തോട് സാദൃശ്യം തോന്നുമെങ്കിലും ഓണപ്പൊട്ടൻ സംസാരിക്കാറേ ഇല്ല എന്നതാണ് തെയ്യരൂപത്തിൽ നിന്നും ഈ രൂപത്തെ വ്യത്യസ്തമാക്കുന്നത്.  സംസാരമില്ലെങ്കിലെന്താ മണി കിലുക്കിയല്ലേ ഓണപ്പൊട്ടൻ വരുന്നത്. താളത്തിനൊപ്പം ഓടി നടക്കുന്ന ഓണപ്പൊട്ടന്റെ വരവ് തന്നെ രസകരമായ കാഴ്ചയാണ്. പലതരം ആംഗ്യഭാവങ്ങളിലൂടെ മുതിർന്നവരെയും കുഞ്ഞുങ്ങളെയും ചിരിപ്പിക്കുന്ന ഹാസ്യവേഷം കൂടിയാണ് ഇത്.

മുഖത്ത് ചായവും പൂശി കൈതനാരുകൊണ്ട് മുടിയും ഓലകുടയും ചൂടിയാണ് ഓണപ്പൊട്ടന്റെ യാത്ര. കൂടാതെ തലയിൽ കിരീടവും കയ്യിൽ കൈവളയും കാണാൻ സാധിക്കും.

ഓണപ്പൊട്ടന്റെ വരവറിയിക്കുവാൻ കൂടെ ഒരു ചെണ്ടക്കാരൻ കൂടിയുണ്ടാകും. മഹാബലി തമ്പുരാൻ ആണ് ഓണത്തപ്പന്റെ വേഷത്തിൽ വരുന്നതെന്നാണ് മലബാറുകാരുടെ വിശ്വാസം. വീടുകളിലെ സന്ദർശനസമയത്ത് വീട്ടുകാർ ഓണപ്പൊട്ടന് അരിയും തേങ്ങയും എണ്ണയും നൽകും. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണപ്പൊട്ടൻ വീടുകളിൽ എത്തുക.

മലയ സമുദായത്തിൽപ്പെട്ട ആളുകൾ 10 ദിവസത്തെ വൃതം എടുത്തതിന് ശേഷമാണ് ഓണപ്പൊട്ടന്റെ വേഷമണിയുക. പണ്ടുകാലങ്ങളിൽ രാജാക്കന്മാർ ആണ് മലയ സമുദായത്തിന് ഓണപ്പൊട്ടൻ ആവാനുള്ള അവകാശം നൽകിയതെന്നാണ് പറയപ്പെടുന്നത്.

ഇക്കുറി മലയാളികളുടെ ഓണത്തിന് ഇക്കുറി ഓണപ്പൊട്ടന്റെ വരവും സംശയത്തിൽ തന്നെ. ഓണാഘോഷങ്ങൾ വീട്ടുകാർക്കിടയിൽ ഒതുങ്ങുമ്പോൾ ഓണപ്പൊട്ടനും വീടുകളിൽ എത്താൻ സാധ്യതയില്ല. ഓണപ്പൊട്ടനില്ലാത്ത ഓരോണമായിരിക്കുമോ ഇത്തവണ മലബാറുകാരുടേത് ? കാത്തിരുന്ന് കാണാം.

Tags: onamonam_celebrationsmalabar
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies