കോഴിക്കോട് കുതിരവട്ടം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രവും കുതിരവട്ടം പപ്പുവുമാണ്. എന്നാല്‍ ഈ സ്ഥലത്തിന് ഇങ്ങനെ ഒരു പേര് വരാന്‍ ഇതൊന്നുമല്ല കാരണം. പണ്ട് സാമൂതിരിയുടെ കാലത്ത് അദ്ദേഹത്തിന്റെ കുതിര പട്ടാളത്തെ പരിചരിച്ചു പോന്ന സ്ഥലമായിരുന്നു കുതിരവട്ടം അതുകൊണ്ടാണ് ഈ സ്ഥലത്തിന് കുതിരവട്ടം എന്ന പേരുവന്നത്. എന്നാല്‍ ഇപ്പോള്‍ കുതിരവട്ടം വീണ്ടും കുതിരയുടെ പേരില്‍ തന്നെ പ്രശസ്തമാവുകയാണ്.
ഇവിടെ ഒരു കുതിരയും കുഞ്ഞും തമ്മിലുള്ള സൗഹൃദമാണ് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കുതിര എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഉളളില്‍ പേടിയാണ്. നല്ല പരിശീലനം കിട്ടാത്ത കുതിരകളുടെ അടുത്ത് ചെല്ലാനും അവയുടെ പുറത്ത് കയറാനും നമുക്ക് സാധിക്കില്ല. എന്നാല്‍ ഇവിടെ നാലര വയസ്സുകാരനായ അഭിറാമും അതേ പ്രായമുള്ള കുതിരയും കട്ട ചങ്കുകളാണ്. കുതിരയെ അഭിറാമിനു കിട്ടുന്നത് ഒരുമാസം മുന്‍പാണ്. അന്നു മുതല്‍ തന്നെ വീട്ടില്‍ ഉള്ളവരുമായി നല്ലോണം ഇണങ്ങാന്‍ കുതിരയ്‌ക്കു കഴിഞ്ഞു. വീട്ടില്‍ ഏറ്റവും കൂടുതലായി കുതിര ഇണങ്ങിയത് അഭിറാമിനോടാണ്.
കുതിരയ്‌ക്ക് പാറു എന്നാണ് അഭിറാം പേരിട്ടിരിക്കുന്നത്. ചെറിയ കുട്ടി ആയതു കാരണം അഭിറാം കുതിരയുടെ മുകളില്‍ കയറുന്നതിലും അടുത്ത് ഇടപഴകുന്നതിലും വീട്ടുകാര്‍ക്ക് ഏറെ പ്രയാസവും പേടിയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് അഭിറാമിന്റെ കുതിര സവാരി. അഭിറാമിന്റെ ഈ കുതിര സ്‌നേഹം കണ്ട് അഭിറാമിന്റെ അച്ഛന്‍ വീട്ടില്‍ മറ്റു രണ്ടു കുതിരകളെ കൂടി വാങ്ങിയിട്ടുണ്ട്. കൊറോണ കാലം കഴിഞ്ഞ് എല്ലാ പഴയതു പോലെ ആയാല്‍ കോഴിക്കോട് ഒരു കുതിരസവാരി കേന്ദ്രം ആരംഭിക്കണമെന്നാണ് അഭിറാമിന്റെ അച്ഛന്റെ താല്‍പര്യം.
Comments