ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉ പ രാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഹ് എന്നിവരെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ പ്രണബ് മുഖര്‍ജിയുടെ വസതിയിലാണ് എല്ലാ പ്രമുഖ വ്യക്തികളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.


ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംസ്കാരം നടക്കുക. ലോധി ശ്മശാനത്തിലാണ് സംസ്കാരം. കൊറോണ പ്രോട്ടോക്കോളനുസരിച്ചാണ് ചടങ്ങുകളെല്ലാം തീരുമാനിച്ചിരിക്കുന്നത്. വിലാപയാത്ര ഒഴിവാക്കി പ്രത്യേക സൈനിക വാഹനത്തിലാണ് മൃതദേഹം സംസ്കാരച്ച ടങ്ങിനായി ശ്മശാനത്തിലേയ്‌ക്ക് എത്തിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.















