സാനിറ്റൈസർ വാങ്ങും മുമ്പ് പ്യൂരിറ്റി ടെസ്റ്റ് പാസ്സായവയാണോ എന്ന് ഉറപ്പാക്കേണ്ടതെങ്ങിനെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാനിറ്റൈസർ വാങ്ങും മുമ്പ് പ്യൂരിറ്റി ടെസ്റ്റ് പാസ്സായവയാണോ എന്ന് ഉറപ്പാക്കേണ്ടതെങ്ങിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 03:43 pm IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ഇന്നേറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് മാസ്കിനെയും സാനിറ്റൈസറിനെയുമാണ് . സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം ഡോക്ടർമാർ പോലും പ്രോത്സാഹിപ്പിക്കുന്നില്ല . കാരണം ഇവ കൊറോണ വൈറസിനെ നശിപ്പിക്കും എന്നുള്ളത് ഉറപ്പുള്ള കാര്യമല്ല , മാത്രവുമല്ല മറ്റ് കീടാണുക്കൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും തന്മൂലം മറ്റ് രോഗങ്ങൾക്ക് കരണമായേക്കാവുന്നതുമാണ് . ചില സാനിറ്റൈസർ നിർമ്മാതാക്കൾ ഹാനികരമായ മെഥനോൾ ധാരാളമായി ഉപയോഗിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യവും പുറത്തു വന്നു കൊണ്ടിരിക്കുന്നു .

കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ നൂറ്റി ഇരുപത്തി രണ്ട് സാനിറ്റൈസർ സാംപിളുകൾ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിൽ മാരകമായ മെഥനോളിന്റെ അംശം കണ്ടെത്തുകയും , നാല്പത്തഞ്ച് സാമ്പിളുകൾ എഫ് ഡി എ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു .

മുംബൈ , നവി മുംബൈ , താനെ , തുടങ്ങി മഹാരാഷ്‌ട്രയിലെ പല പ്രദേശങ്ങളിലായി ലഭ്യമാകുന്ന സാനിറ്റൈസറുകളുടെ സാമ്പിളുകളാണ് പരിശോധനക്കായി വിധേയമാക്കിയത് . “ഗ്യാസ് ക്രൊമാറ്റോഗ്രഫി ” എന്ന സാങ്കേതിക വിദ്യ ആണ് പരിശോധനക്കായി ഉപയോഗിച്ചിരിക്കുന്നത് . കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ സാധാരണ സോപ്പ് കൊണ്ട് ഇടവിട്ട് കൈകഴുകുന്നത് തന്നെ ധാരാളമാണ് . എന്നിരുന്നാലും വ്യാപനത്തിന്റെ തോത് കുറക്കുവാൻ വേണ്ടി സാനിറ്റൈസറിന്റെ ഉപയോഗവും ശുപാർശ ചെയ്യപ്പെട്ടിരുന്നു . എത്ര ഭയാനകമായ സാഹചര്യത്തിലൂടെയാണ് മനുഷ്യർ സഞ്ചരിക്കുന്നത് എങ്കിലും , അതും ചൂഷണം ചെയ്യുക എന്ന രീതി എന്നും നിലനിൽക്കും എന്ന് തന്നെയാണ് സി ജി എസ് ഐ പുറത്തു വിട്ടിരിക്കുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് .

വിപണിയിൽ എത്തിക്കുന്ന സാനിറ്റൈസറുകൾ ഉറപ്പായും എഫ് ഡി എ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു , സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളും അവയുടെ അളവും , നിർമ്മാണ തീയതിയും , എക്സ്പയറി തീയതിയും , സുരക്ഷ നിർദ്ദേശങ്ങളും നൽകിയിരിക്കണം . സാനിറ്റൈസർ വാങ്ങുന്ന ഉപഭോക്താക്കളും ഇതെല്ലം ശ്രദ്ധിച്ചു മാത്രമേ വാങ്ങാവൂ . കുട്ടികൾക്ക് എത്താത്ത സ്ഥലങ്ങളിൽ മാത്രം സാനിറ്റൈസർ സൂക്ഷിക്കുക കാരണം അമിതമായ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ആണ് ഉള്ളതെങ്കിൽ അപകടം ക്ഷണിച്ചു വരുത്തിയേക്കാം .

പ്രത്യേക അനുമതിയോട് കൂടി മാത്രം ലഭ്യമാകുന്ന ഈതൈൽ ആൽക്കഹോൾ മാത്രമേ സാനിറ്റൈസറിൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ . എന്നാൽ പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള വ്യഗ്രതയിൽ സാനിറ്റൈസർ ഉല്പാദിപ്പിക്കാൻ അനുമതിയില്ലാത്തവർ കൂടി ഈ രംഗത്തേക്ക് പ്രവേശിക്കുകയും , അവർ ഈതൈൽ ആൽക്കഹോളിനു പകരം ഹാനികരമായ മെഥനോൾ ഉപയോഗിക്കുകയും ചെയ്യുന്നു .

സർക്കാരിന്റെ നിയന്ത്രണത്തിൽ മാത്രം ലഭ്യമാകുന്ന ഈതൈൽ ആൽക്കഹോളിനെക്കാൾ സുലഭമായി കിട്ടുന്ന ഒന്നാണ് വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മെഥനോൾ . അമിതമായി മെഥനോൾ ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ , കാഴ്ച ശക്തിയെ വരെ ബാധിക്കാവുന്ന മാരകമായ വിഷമാണ് . മെഥനോൾ അമിതമായി ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ തലവേദന , തളർച്ച , തലകറക്കം ,ഛർദ്ദി , കാഴ്ച മങ്ങുക , കാഴ്ച ശക്തി ഇല്ലാതാവുക തുടങ്ങി മരണം വരെ സംഭവിക്കാം .

സാനിറ്റൈസർ വാങ്ങുമ്പോൾ ഉപഭോക്താക്കൾ തീർച്ചയായും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മാരകമായ വിഷം വാങ്ങുന്നത് ഒഴിവാക്കുക . ഏതൊക്കെ നിർമ്മാതാക്കളുടെ സാനിറ്റൈസറുകളിൽ ആണ് ഒഴിവാക്കേണ്ടത് എന്നുള്ള വിശദമായ വിവരം കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ് [PDF].

Tags: COVID-19covidcorona virussanitizer
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies