ശരീര ഭാരം കുറക്കാൻ ജീരകവും, മല്ലിയും ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ശരീര ഭാരം കുറക്കാൻ ജീരകവും, മല്ലിയും …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 10:16 am IST
FacebookTwitterWhatsAppTelegram

ശരീര ഭാരം കുറക്കാൻ വേണ്ടി കൃത്രിമമായ രീതികൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ നല്ലത് പ്രകൃതി നമുക്ക് നൽകിയ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് . പോഷകസമൃദ്ധവും ഗുണപ്രദവുമായ ഒരുപാട് വസ്തുക്കൾ പ്രകൃതി നമ്മുക്ക് കനിഞ്ഞു തന്നിട്ടുണ്ട് അവയിൽ പെടുന്നതാണ് ജീരകവും മല്ലിയും . ശരീര ഭാരം കുറക്കാൻ വളരെയധികം പ്രയോജനമുള്ള വസ്തുക്കളാണ് ഇവ രണ്ടും .

ശരീര ഭാരം കുറക്കാനും ആരോഗ്യത്തിനും ജീരകത്തിന്റെ ഗുണങ്ങൾ

നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന സുഗന്ധവും രുചിയും നൽകുന്ന ഒന്നാണ് ജീരകം . ഇതിനേക്കാളുപരി ആരോഗ്യകരമായ ഒരുപാട് ഗുണങ്ങൾ ഉള്ള വസ്തു കൂടിയാണ് ജീരകം . ശരീര ഭാരം കുറക്കാനും , രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും , രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ജീരകത്തിന് സാധിക്കും .

ജീരകത്തിൽ കലോറി കുറവായതിനാൽ ദിനവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് കൂടുതലായി കലോറി ശരീരത്തിൽ എത്തും എന്ന ഭയം വേണ്ട . ജീരകം നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന എൻസൈമുകളുടെ അളവ് വർദ്ധിപ്പിക്കുകയും തന്മൂലം ദഹനപ്രക്രിയ സുഖമായി നടക്കാൻ സഹായിക്കുകയും ചെയ്യുന്നു . ജീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോൾ , ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും , അതുമൂലം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര , പ്രോടീൻ , കൊഴുപ്പ് എന്നിവയെ വിഭജിക്കാൻ സഹായിക്കുകയും ചെയ്യുന്നു . ജീരകത്തിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു കൂടാതെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറംതള്ളാനുള്ള കഴിവും ജീരകത്തിന് ഉണ്ട് . ദിനവും വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് ഉത്തമമാണ് .

ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മല്ലിക്കുള്ള ഗുണങ്ങൾ 

പണ്ട് കാലം മുതലേ ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ള മല്ലി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു വസ്തുവാണ് . ആരോഗ്യപരമായി ശരീര ഭാരം കുറക്കാനും മല്ലി വളരെ നല്ലൊരു സഹായി ആണ് .

ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷാംശത്തെ പുറംതള്ളാനുള്ള കഴിവ് മല്ലിക്കുണ്ട് . കൂടാതെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുവാനും മല്ലി സഹായിക്കുന്നു . ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മല്ലിക്കുണ്ട് , അതിനാൽ തന്നെ ശരീരത്തിനെ ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കാൻ മല്ലി സഹായിക്കുന്നു . രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും , ശരീരത്തിൽ ഉണ്ടാകുന്ന വീക്കം തടയാനും , ശരീരത്തിലെ അധിക ജലാംശം ഇല്ലാതാക്കാനും സഹായിക്കുന്നു .

മല്ലി ഇട്ട് തിളപ്പിച്ച വെള്ളമോ ചായയോ ദിനവും കഴിക്കുന്നത് ആരോഗ്യപരമായ രീതിയിൽ ശരീര ഭാരം കുറക്കാൻ സഹായിക്കും .

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണശീലത്തോടൊപ്പം വ്യാമയാവും കൂടാതെ നിങ്ങളുടെ അഭിരുചിക്കനുസരിച്ചു ശരീര ഭാരം കുറയ്‌ക്കാനായി ജീരകമോ മല്ലിയോ തിരഞ്ഞെടുക്കാവുന്നതാണ് .

Tags: Coriander
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies