ഇന്ന് അഷ്ടമി രോഹിണി : ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് അഷ്ടമി രോഹിണി : ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 10:36 am IST
FacebookTwitterWhatsAppTelegram

മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ ഒമ്പതാമനായി പ്രതിപാദിക്കുന്ന ശ്രീകൃഷ്ണാവതാരത്തിൽ ഭഗവാൻ കൃഷ്‌ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമിരോഹിണി. ഭാരതത്തിലെ വിവിധ ഇടങ്ങളിൽ ജന്മാഷ്ടമിയായും, ഗോകുലാഷ്ടമിയായും ശ്രീകൃഷ്ണ ജനനത്തെ ആഘോഷിക്കാറുണ്ട്. കേരളത്തിൽ ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമിരോഹിണിയായി ആചരിക്കുന്നത്.

ഹിന്ദു വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആചരിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. ജനഹൃദയങ്ങളിൽ ഭക്തിയുടേയും ആഘോഷത്തിന്റെയും നെയ്‌ത്തിരി കൊളുത്തുന്ന ദിനം! കേരളത്തിൽ ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങി ഒട്ടേറെ കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും, വഴിപാടുകളും, അലങ്കാരങ്ങളും, നെയ്‌ത്തിരികളുമായി ആഘോഷപൂർവ്വം കൊണ്ടാടുന്ന ഉത്സവമാണ് അഷ്ടമിരോഹിണി. രാവിലെ മുതൽ അർദ്ധരാത്രി വരെ ആരാധനയും, ഭജനയും, നാമസങ്കീർത്തനങ്ങളും, വാദ്യാഘോഷങ്ങളും, ഘോഷയാത്രകളുമായി ഭക്തജനങ്ങൾ ഭഗവാന്റെ അവതാരപ്പിറവി ആഘോഷമാക്കുന്നു. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറവി കൊണ്ടത്. അതിനാൽ ഈ ദിവസം അർദ്ധരാത്രിയിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളുണ്ടാവും. വിശ്വാസികൾ ഇഷ്ടകാര്യലബ്ധിയ്‌ക്കായി വ്രതവും ഈ ദിവസം എടുക്കാറുണ്ട്. അഷ്ടമിരോഹിണി ദിവസം അർധരാത്രി വരെ കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്. കുട്ടികൾ ശ്രീകൃഷ്ണ വേഷം ധരിച്ചും, അവതാരകഥകൾ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും നൃത്തശില്പങ്ങളും അവതരിപ്പിച്ചുകൊണ്ടും, ശോഭായാത്രകളിൽ പങ്കെടുത്തു ഈ ദിവസം ആഘോഷമാക്കുന്നു.

വെണ്ണക്കണ്ണനെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഉറിയടിയും, കോൽക്കളിയും അവതരിപ്പിക്കാറുണ്ട്. വീടുകളിൽ കുരുത്തോലയും പൂക്കളും തോരണമാക്കി അലങ്കരിക്കാറുണ്ട്. ദീപങ്ങൾ കൊളുത്തി ഭഗവാന്റെ ജനനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈയൊരു  ദിനം മഹോത്സവമാക്കി തീർക്കാനായി, പരിമിതികളോടെ കേരളീയർ ഒത്തുചേരുന്നു. ഈ മഹാവിപത്തിനെ നമ്മളിൽ നിന്നകറ്റാൻ ഭഗവാനോട് പ്രാർത്ഥിക്കാം.

Tags: Sreekrishna Jayanthi
Share808TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies