കൊതിയൂറും കോഴി പിരളൻ...!!!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കൊതിയൂറും കോഴി പിരളൻ…!!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 12:13 pm IST
FacebookTwitterWhatsAppTelegram

നല്ല നാടൻ കോഴി പൊരിച്ചത് മിക്കവർക്കും അറിയാവുന്ന ഒരു വിഭവമാണ്. എന്നാൽ ഈ ചിക്കൻ ഫ്രൈയിൽ തന്നെ കുറച്ച് ചേരുവകൾ ഒന്ന് മാറ്റിപ്പിടിച്ചാൽ കോഴി കൊണ്ടൊരു കിടിലൻ ഐറ്റം നമ്മുക്ക് തയ്യാറാക്കാനാകും. മസാലയ്‌ക്കും കുരുമുളക് പൊടിയ്‌ക്കും പ്രാധാന്യം നൽകി തയ്യാറാക്കുന്ന ഈ വിഭവത്തിന്റെ പേര് “കുരുമുളകിട്ട കോഴി പിരളന്‍” എന്നാണ്. അപ്പോൾ ഒട്ടും താമസിക്കേണ്ട എങ്ങനെയാണ് ഈ സ്പെഷ്യൽ കോഴി വിഭവം ഉണ്ടാകുന്നതെന്ന് നമ്മുക്ക് നോക്കാം….

പാചകത്തിന് ആവശ്യമായ ചേരുവകള്‍

  • കോഴി – 1 കിലോ
  • മുളക് പൊടി – 2 സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- അല്‍പം
  • കുരുമുളക് പൊടി- 2 സ്പൂണ്‍
  • ഗരം മസാല- 2 സ്പൂണ്‍
  • കോണ്‍ഫ്ളവര്‍ – 1 സ്പൂണ്‍
  • സവാള – 3 എണ്ണം
  • മല്ലിപ്പൊടി – 1 സ്പൂണ്‍
  • തക്കാളി-1
  • ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി- ആവശ്യത്തിന്
  • കറിവേപ്പില, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നന്നായി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടി, അല്‍പ്പം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഒരു സ്പൂണ്‍ ഗരം മസാല, ഒരു സ്പൂണ്‍ കോണ്‍ഫ്ളവര്‍ എന്നിവ മിക്സ് ചെയ്തു അരമണിക്കൂര്‍ വെച്ചശേഷം പാനില്‍ എണ്ണ ചൂടാക്കി ഇരുപുറവും മൊരിച്ചെടുക്കുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞത്, ഇഞ്ചി പച്ചമുളക് ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തീയ് കുറച്ചശേഷം ഓരോ സ്പൂണ്‍ മുളകുപൊടി, മല്ലിപ്പൊടി ഒരു വലിയ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക, വേണമെങ്കില്‍ ഒരു തക്കാളി കൂടെ ചേര്‍ക്കാം. മൊരിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ചെറുതീയില്‍ അടച്ചു 10 മിനിട്ടു വെച്ചശേഷം തുറന്നു വെള്ളം വറ്റിച്ചെടുക്കുക. പച്ചമുളകിനു പകരം കാപ്സിക്കം ചേര്‍ത്താല്‍ വേറൊരു ടേസ്റ്റ് കിട്ടും. കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വാങ്ങാം. രുചിയുള്ള കുരുമുളക് കോഴി പിരളന്‍ റെഡി !

Tags: foodcookery recipes
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies