വ്യോമസേനയ്ക്ക് കരുത്തേകാനെത്തിയ റഫേലിനു സ്വാഗതമോതി അംബാല വ്യോമത്താവളത്തിൽ സർവ്വധർമ്മ പൂജ . പരാമ്പരാഗത രീതിയിൽ , ഭാരത സംസ്ക്കാരങ്ങളിൽ ഊന്നിയാണ് പൂജകൾ നടത്തിയത് .
ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിഖ് മതങ്ങളുടെ പ്രത്യേക മന്ത്രങ്ങളും , ആരാധനകളും നടന്നു . വിവിധ മതപുരോഹിതന്മാർ മതഗ്രന്ഥങ്ങളിൽ നിന്ന് വരികൾ ചൊല്ലുകയും ഇന്ത്യൻ സൈനികർക്ക് നേരിടേണ്ടിവരുന്ന ഏത് വെല്ലുവിളിയും നേരിടാൻ കരുത്തേകാനായി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.
തുടർന്ന് അഞ്ച് റഫേൽ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു
. റഫേൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും ഉണ്ടായിരുന്നു.
ഫ്രാൻസിൽ നടന്ന കൈമാറ്റച്ചടങ്ങുകളിലും റഫേലിനു ശസ്ത്ര പൂജ നടത്തിയിരുന്നു .
Comments