ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒസാക്ക ശ്രദ്ധനേടി. ടോപ് സീഡ് താരമായ നവോമി ഒസാക്കയാണ് എല്ലാ മത്സരദിനത്തിലും പ്രതിഷേധിച്ചുകൊണ്ട് ശ്രദ്ധനേടിയത്. ജപ്പാന്-ആഫ്രിക്കന്‍ വംശജയായ നവോമി ഓസാക്ക വിവിധ പേരുകളെഴുതിയ മാസ്ക്കുകള്‍ ധരിച്ചാണ് തന്റെ വ്യക്തിപരമായ പ്രതിഷേധം അറിയിച്ചത്. ജനങ്ങള്‍ എല്ലാ ദിവസവും ചിന്തിക്കാനാണ് തന്റെ പരിശ്രമമെന്നാണ് ഒസാക്ക പറഞ്ഞത്.
യു.എസ്.ഓപ്പണില്‍ ഇത്തവണത്തെ ചാമ്പ്യനായി മാറിയ ഓസാക്ക ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിനെതിരെ മുന്നേ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിവിധ ആക്രമണങ്ങളില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത കറുത്ത വര്‍ഗ്ഗക്കാരുടെ പേരുകളാണ് ഒസാക്ക തന്റെ മാസ്ക്കില് എഴുതിവച്ചത്. എല്ലാ മത്സരങ്ങള്‍ക്കുമുമ്പും കോര്‍ട്ടില്‍ വാംഅപ്പ് പരിശീലന സമയത്ത് ഒസാക്ക മാസ്ക് ധരിച്ചിരുന്നു. ഓരോ ദിവസവും ഓരോ കറുത്തവര്‍ഗ്ഗക്കാരന്റെ പേരുകളാണ് ഒസാക്ക പ്രദര്‍ശിപ്പിച്ചിരുന്നത്.
Comments