സ്റ്റാർ വാർ മോഡൽ ആയുധങ്ങൾ നിർമ്മിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ ; ലക്ഷ്യം ശത്രുവിനെ കരിച്ചു കളയുന്ന ലേസർ ആയുധങ്ങൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സ്റ്റാർ വാർ മോഡൽ ആയുധങ്ങൾ നിർമ്മിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ ; ലക്ഷ്യം ശത്രുവിനെ കരിച്ചു കളയുന്ന ലേസർ ആയുധങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 02:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഹൈ എനര്‍ജി ലേസറുകളും, ഹൈ പവേര്‍ഡ് മൈക്രോവേവ്‌സും പോലെയുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം(ഡിഇഡബ്ല്യുഎസ്) വികസിപ്പിക്കാനൊരുങ്ങി ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കുന്ന പ്രധാന ഘടകമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള ദേശീയ പരിപാടിയുടെ ഭാഗമായാകും ഡിഇഡബ്ല്യുഎസ് വരുന്നത്. ആഭ്യന്തര വ്യവസായ പദ്ധതികളുമായി സഹകരിച്ച് 100 കിലോവാട്ട് വരെ പവറുള്ള ഡിഇഡബ്ല്യുഎസിന്റെ വ്യത്യസ്ത മോഡലുകളായിരിക്കും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിക്കുന്നത്. അതിക്രമിച്ച് കടക്കുന്ന മിസൈലുകളുടേയും യുദ്ധവിമാനങ്ങളുടേയും ‘സോഫ്റ്റ്-കില്ലി’നായി രഹസ്യാത്മക സ്വഭാവമുള്ള കാളി പാര്‍ട്ടിക്കിള്‍ ബീം ഉള്ള ഹൈ പവര്‍ ഫൈബര്‍ ലേസറുകളും, കെമിക്കല്‍ ഓക്‌സിജന്‍ അയഡിനുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഒരിടത്തും ഇവ പ്രവര്‍ത്തനക്ഷമമായിട്ടില്ല.

ലേസര്‍ സോഴ്‌സും, ബീം കണ്‍ട്രോള്‍ സിസ്റ്റവുമാണ് ഡിഇഡബ്ല്യുവിന്റെ രണ്ട് ഉപഘടകങ്ങളായി വരുന്നത്. മിസൈലുകളേയും മറ്റും നിഷ്പ്രയാസം തകര്‍ക്കാന്‍ ഇവയ്‌ക്കാകും. പ്രകാശവേഗതയോടെ കൃത്യമായ സ്ഥാനത്തേക്ക് എത്താന്‍ ഇവയ്‌ക്കാകും. മിസൈലുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നതും ഇവയുടെ പ്രത്യേകതയാണ്. വേഗത്തിലുള്ള റീ-ടാര്‍ജറ്റിംഗ് വഴി ഒന്നിലധികം ലക്ഷ്യങ്ങള്‍ ഇവയ്‌ക്ക് സാധ്യമാകും.

നിലവില്‍ രണ്ട് ആന്റി-ഡ്രോണ്‍ ഡയറക്ട് എനര്‍ജി വെപ്പണ്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍ഡിഒ വികസിപ്പിച്ചിട്ടുണ്ട്. 10 കിലോവാട്ട് പവര്‍ ലേസറുള്ള ഡിഇഡബ്ല്യുവാണ് ഇതില്‍ ആദ്യത്തേത്. രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വ്യോമാക്രമണം നടത്താന്‍ ഇതിന് സാധിക്കും. രണ്ട് കിലോവാട്ട് ലേസര്‍ പവറും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ കെല്‍പ്പുള്ളതുമായ കോംപാക്ട് ട്രൈപോഡ് ഘടിപ്പിച്ച ഡിഇഡബ്ല്യുവാണ് അടുത്തത്. സൈന്യത്തിനും, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, ഫീല്‍ഡ് ഫോഴ്‌സിനും മുന്നില്‍ ഇവയുടെ പരീക്ഷണം നടത്തിക്കഴിഞ്ഞു.

ഇതിനെക്കാള്‍ കൂടുതല്‍ കരുത്തുള്ള ഡിഇഡബ്ല്യു ആഭ്യന്തര വ്യവസായത്തിന്റെ സഹായത്തോടെ വലിയ തോതില്‍ നിര്‍മ്മിക്കും. ആറ് മുതല്‍ എട്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിഇഡബ്ല്യു ആകും ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 20 കിലോമീറ്ററിലധികം പരിധിയുള്ള ലേസര്‍ സിസ്റ്റമാകും രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ഡ്രോണുകള്‍, വാഹനങ്ങള്‍, ബോട്ടുകള്‍ തുടങ്ങിയ തകര്‍ക്കുന്നതിനായി അമേരിക്ക, റഷ്യ, ചൈന, ജര്‍മ്മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഡിഇഡബ്യു വികസിപ്പിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies