ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ജയത്തോടെ ചെല്‍സി മുന്നേറ്റം തുടങ്ങി. ബ്രൈറ്റണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തുവിട്ടത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ ചെല്‍സി ലീഡ് നേടി. 23-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി ജോറിനോയാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്.
54-ാം മിനിറ്റില്‍ ബ്രൈറ്റണ് വേണ്ടി ലിയാനാര്‍ഡോ ട്രോസ്സാഡാണ് സമനില ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ റീസ് ജെയിംസും കുര്‍ട്ട് സൗമയും ചെല്‍സിക്കായി ഗോളുകള്‍ നേടി ജയം ആധികാരികമാക്കി. ചെല്‍സിയുടെ അടുത്ത മത്സരം ഇരുപതാം തീയതി ലിവര്‍പൂളിനെതിരെയാണ്.
Comments