ന്യൂഡൽഹി ; മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ മാറ്റൊലികൾ ഡൽഹി ജെ എൻ യുവിലും . സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം ഇന്ന് കാമ്പസിൽ എ ബി വി പി പ്രവർത്തകർ കത്തിച്ചു.
സർവ്വകലാശാലയുടെ പ്രധാന കവാടങ്ങളിൽ പോസ്റ്ററുകൾ പതിച്ചതിനു പിന്നാലെയാണിത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി വിജയന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് എ ബി വിപി വ്യക്തമാക്കി.
പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ഡൽഹി കേരളാ ഹൗസിലേക്ക് ബിജെപി മാർച്ച് നടത്തിയിരുന്നു. മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലിനെ പിണറായി സംരക്ഷിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.
Comments