തായ്പേയ്: വിമാനപ്പടയുമായി തായ് വാനെതിരെ വീണ്ടും ചൈനയുടെ യുദ്ധ ഭീഷണി.18 യുദ്ധവിമാനങ്ങളെ തായ് വാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറത്തിയാണ് ചൈന ഹുങ്ക് കാണിച്ചിരിക്കുന്നത്. ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ തായാവാൻ മുട്ടുകുത്താത്തത് അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ടാണെന്നാണ് ചൈനയുടെ വാദം.
എന്നാൽ ചൈനയുടെ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തിയിൽ എത്തിയതോടെ ആകാശ വലയം തീര്‍ത്ത് തായ് വാന്റെ വിമാനങ്ങളും പ്രതിരോധം തീര്‍ത്തു. രണ്ടു എച്ച്-6, എട്ട് ജെ-16 , നാല് ജെ-10, നാല് ജെ-11 എന്നീ ഫൈറ്റര്‍ വിമാനങ്ങളാണ് തായ് വാനെന്ന കൊച്ചു ദ്വീപുരാജ്യത്തിനടത്തുകൂടെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ചൈന പറത്തിയത്. എന്നാല്‍ ശക്തമായ പ്രതിരോധം തീർത്ത് തായ് വാന്‍ വായുസേന റോക്കാഫ് ജെറ്റ് വിമാനങ്ങളും വിമാനവേധ മിസൈലുകള്‍ വിന്യസിച്ചത് ചൈനയ്ക്ക് നാണക്കേടായി.
ഇക്കാര്യത്തിൽ ചൈനയെ വിളിച്ച് തായ് വാന്‍ പ്രതിരോധ മന്ത്രി മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയതെന്ന ന്യായീകരണമാണ് ചൈനയുടെ മറുപടി.
പഴുതില്ലാതെ തായ്വാന് പ്രതിരോധം തീര്‍ക്കുന്നതാണ് ചൈനയെ കൂടുതല്‍ വാശിപിടിപ്പിക്കുന്നത്. ഇന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യവകുപ്പ് ഉദ്യോഗസ്ഥനായ കീത്ത് റാച്ചിന്റെ സന്ദര്‍ശനം പ്രമാണിച്ച് ചൈന കടലിലും വെടിപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം തായ് വാന്റെ മുകളിലൂടെ കടക്കാന്‍ ശ്രമിച്ച ഫൈറ്റര്‍ വിമാനത്തിനെ തായ് വാന്‍ വെടിവെച്ചിട്ടിരുന്നു. നാണക്കേട് കാരണം വിമാനം തങ്ങളുടേതാണെന്ന അവകാശവാദം പോലും ചൈന ഉന്നയിച്ചിരുന്നില്ല. ഈ സംഭവത്തിലും ചൈനയ്ക്ക് തായ് വാന്‍ ഭരണകൂടം പ്രതിഷേധ സന്ദേശം അയച്ചിരുന്നു. പിന്നീട് ചൈന അവരുടെ ഉപഗ്രഹ വിക്ഷേപണം ബോധപൂര്‍വ്വം തായ് വാന്‍ തീരത്ത് കപ്പലില്‍ റോക്കറ്റ് ഘടിപ്പിച്ചാണ് നടത്തിയത്.
അമേരിക്ക ചൈനയുടെ കടലിടുക്കില്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നും തായ് വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ചൈന വീണ്ടും ആരോപിച്ചിരിക്കുകയാണ്. യുദ്ധക്കപ്പലുകള്‍ തായ് വാന്‍ കടലില്‍ നിരത്തിയുള്ള അനാവശ്യ പ്രകോപനങ്ങളാണ് ഇന്നലെ മുതല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ അമേരിക്കയുമായി യാതൊരു നയതന്ത്ര ബന്ധവും സ്ഥാപിക്കാത്ത തായ് വാനിലേയ്ക്ക് അമേരിക്കയുടെ സുപ്രധാന ഉദ്യോഗസ്ഥന് സന്ദര്‍ശനം നടത്തിയത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ചൈന പറയുന്നത്.
Comments