ബ്രോഡിന്റെ ഓവറിലെ യുവിയുടെ 'ആറാട്ടിന്' ഇന്ന് 13 വയസ്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രോഡിന്റെ ഓവറിലെ യുവിയുടെ ‘ആറാട്ടിന്’ ഇന്ന് 13 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 09:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് 2007 സെപ്റ്റംബര്‍ 19. പ്രഥമ ട്വന്റി20 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ അടിച്ചു കൂട്ടിയ ആ ആറ് സിക്സറുകള്‍ പിറന്നിട്ട് ഇന്നേക്ക് 13 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. യുവരാജ് സിംഗിന്റെ മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് ഐസിസി ട്വിറ്ററില്‍ ആ മത്സരത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ട്വന്റി20യില്‍ ഒരു ഓവറില്‍ ആറ് സിക്സറുകള്‍ അടിച്ച ആദ്യ ക്രിക്കറ്റ് കളിക്കാരനായി യുവരാജ് സിംഗ്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ ഇംഗ്ലണ്ടിനെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ല. ആവേശം വാനോളമുയര്‍ത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ളിന്റോഫും യുവരാജ് സിംഗും തമ്മില്‍ വാക്കേറ്റമുണ്ടായത് ഇന്നലെ കഴിഞ്ഞതുപോലെ ആരാധകരുടെ മനസിലുണ്ട്. തൊട്ടടുത്ത ഓവറില്‍ സ്ട്രൈക്ക് ലഭിച്ച യുവരാജ് സ്റ്റുവര്‍ട്ട് ബ്രോഡിനെ തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ ഫ്ളിന്റോഫിനായുള്ളൂ.

18-ാം ഓവറിന്റെ അവസാനത്തില്‍ 171/3 എന്ന നിലയിലായിരുന്നു ഇന്ത്യ. യുവരാജിനൊപ്പം നായകന്‍ എം.എസ്.ധോണിയായിരുന്ന മറുഭാഗത്തുണ്ടായിരുന്നത്. ഈ ഓവറില്‍ യുവി ഫ്ളിന്റോഫിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടിയിരുന്നു. ഇതോടെ ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുക എന്ന തന്ത്രം ഫ്ളിന്റോഫും സ്വീകരിച്ചു. എന്നാല്‍ ഇതിന് ഇരയാകേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു എന്നു മാത്രം.

ആദ്യ പന്ത് ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ. രണ്ടാമത്തേത് ബാക്വേഡ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയുള്ള മനോഹരമായ ഫ്ളിക്ക്. വൈഡ് ലോംഗ് ഓഫിന് മുകളിലൂടെ മൂന്നാം സിക്സറും പറന്നതോടെ ഇംഗ്ലണ്ട് അപകടം മണത്തു. എന്നാല്‍ യുവി തൃപ്തനായിരുന്നില്ല. ഓഫ് സൈഡിലേക്കെത്തിയ ഫുള്‍ടോസ് ഡീപ് പോയിന്റിന് മുകളിലൂടെ കാണികള്‍ക്കിടയിലെത്തി. ആഞ്ചാം പന്ത് സ്‌ക്വയര്‍ ലെഗിലേക്ക്. കിംഗ്സ്മെഡിലെ കാണികള്‍ ആവേശത്തിലായി. അവസാന പന്ത് വൈഡ് ലോഗ് ഓണിന് മുകളിലൂടെ പറന്നതോടെ കുട്ടിക്ക്രിറ്റില്‍ ഒരു പിടി റെക്കോര്‍ഡുകളാണ് പിറന്നത്.

ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ദ്ധ സെഞ്ച്വറിക്കും യുവരാജ് അര്‍ഹനായി. 12 പന്തിലാണ് താരം 50 അടിച്ചത്. മൊത്തം 4 ബൗണ്ടറികളും 6 സിക്സറുകളും ആ ബാറ്റില്‍ നിന്നും പിറന്നു. വെറും 16 പന്തില്‍ 58 റണ്‍സ് കുറിച്ച യുവരാജിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമായി. ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് കുറിച്ചപ്പോള്‍ ഇംഗ്ലണ്ട് 18 റണ്‍സ് അകലെ വീണതോടെ ഇന്ത്യ പ്രഥമ ട്വന്റി20 കീരിടം ചൂടുകയായിരുന്നു.

ShareTweetSendShare

More News from this section

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies