ശ്രീനഗര്‍ : ചൈനീസ് പ്രകോപനം തുടരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ അന്തരീക്ഷം കലുഷിതമാകുന്നു. പാംഗോംങ് സോ പ്രദേശത്തെ ഫ്ളാഷ് പോയിന്റുകളില്‍ ആയുധ ധാരികളായ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏതാനും മീറ്ററുകളുടെ വ്യത്യാസം മാത്രമാണ് നിലവില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.
പാംഗോംങ് സോയില്‍ നാല് ഫ്ളാഷ് പോയിന്റുകളാണ് ഉള്ളത്. പ്രദേശത്ത് സെപ്തംബര്‍ എട്ടിന് ചൈനീസ് സൈന്യം വെടിവെയ്പ് നടത്തിയിരുന്നു. അതിന് ശേഷം സംഘര്‍ഷ സമാനമായ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇതിനിടെയാണ് സൈനികര്‍ പ്രദേശത്ത് സൈനികര്‍ മീറ്ററുകളുടെ വ്യത്യാസത്തില്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യതകള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതിനിടെയാണ് പാംഗോംങ്സോയില് സൈനികര്‍ അടുത്തടുത്തായി നിലയുറപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഏത് ആക്രമണവും തടയാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്.
Comments