കണക്കു തീര്‍ത്ത് ചെന്നൈ; മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കണക്കു തീര്‍ത്ത് ചെന്നൈ; മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2020, 07:26 am IST
FacebookTwitterWhatsAppTelegram

അബുദാബി: 13-ാം ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കണക്കു തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് ചെന്നൈ പ്രതികാരം ചെയ്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങി വരവിനും അബുദാബി വേദിയായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിനു 162 റണ്‍സാണ് നേടിയത്. മറുപടിയി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ ആറിനു രണ്ടു വിക്കറ്റെന്ന നിലയില്‍ പതറിയെങ്കിലും മൂന്നാം വിക്കറ്റിലെ റായ്ഡു-ഡുപ്ലസി സെഞ്ച്വറി (115) കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 19.2 ഓവറില്‍ അഞ്ചു വിക്കറ്റിന് ചെന്നൈ ലക്ഷ്യത്തിലെത്തി. 48 പന്തില്‍ 71 റണ്‍സെടുത്ത അമ്പട്ടി റായിഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലസി പുറത്താകാതെ 58 റണ്‍സെടുത്തു. പുറത്താകാതെ രണ്ട് പന്തുകള്‍ നേരിട്ടെങ്കിലും ധോണിക്ക് റണ്‍സ് നേടാനായില്ല.

മറുഭാഗത്ത് ഒരു സമയം വരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുംബൈയ്‌ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല. മുംബൈ നിരയില്‍ ഒരാള്‍ പോലും അര്‍ദ്ധ സെഞ്ച്വറി കടക്കാതിരുന്ന മത്സരത്തില്‍ സൗരഭ് തിവാരിയായിരുന്നു (42) ടോപ്സ്‌കോറര്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 33 റണ്‍സെടുത്തു. മൂന്നു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ദീപക് ചഹറും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ചെന്നൈ ടീമിലെ അരങ്ങേറ്റക്കാരായ പിയൂഷ് ചൗളയും സാം കറനും ഓരോ വിക്കറ്റ് വീതമെടുത്തു.

ShareTweetSendShare

More News from this section

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies