കുവൈറ്റ് സിറ്റി : കുവൈത്തിൽ കൊറോണ ബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. ആലപ്പുഴ ചേർത്തല സ്വദേശി ടോമി വർഗ്ഗീസ് (57) ആണു മരണമടഞ്ഞത്. കൊറോണ ബാധയേറ്റ് കുറച്ചു ദിവസങ്ങളായി ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. അൽ അറബി എനർജ്ജി ടെക് കമ്പനിയിലെ കരാർ ജീവനക്കാരനാണ്. ഭാര്യ പരേതയായ എൽസമ്മ. മക്കൾ ടെൽഗി, ടെസിലി .മൃതദേഹം കൊറോണ മാനദണ്ഠങ്ങള്‍ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു.
Comments