ഐ.പി.എല്‍: രോഹിത് ശര്‍മ്മയുടേയും ജസ്പ്രീത് ബുംമ്രയുടേയും മികവില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റണ്‍സിന് മുംബൈ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്ചെയ്ത മുംബൈ രോഹിത് ശര്‍മ്മയുടെ മിന്നും പ്രകടനത്തില്‍ 20 ഓവറുകളില്‍ അഞ്ച് വിക്കറ്റിന് 195 റണ്‍സ് നേടി. മറുപടിയായി കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനയക്കപ്പെട്ട മുംബൈ അവസരം നന്നായി ഉപയോഗിച്ചു. രോഹിത് ശര്‍മ്മ 54 പന്തില്‍ നേടിയ 80 റണ്‍സ് കൊല്‍ക്കത്തയ്ക്ക് ആഘാതമായി. പാറ്റ് കമിന്‍സെന്ന ഐ.പി.എല്ലിലെ ഏറ്റവും വിലകൂടിയ താരത്തിന്റെ ആദ്യ ഓവറില്‍ രണ്ടു സിക്സര്‍ പറത്തിയാണ് രോഹിത് വിരട്ടിയത്. രോഹിതിനൊപ്പം സൂര്യകുമാര്‍ യാദവും(47) മികച്ച ബാറ്റിംഗ് നടത്തി. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൗരഭ് തിവാരിയും രോഹിതിന് ഉറച്ച പിന്തുണ നല്കി.തകര്‍ത്തടിക്കാന്‍ ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പക്ഷെ 18റണ്‍സില്‍ വീണു. അവസാന നാല് ഓവറില്‍ മുംബൈയെ 47 റണ്‍സിലേക്ക് ഒതുക്കാന്‍ കൊല്‍ക്കത്തയ്ക്കായി എന്നതുമാത്രമാണ് ആകെ ആശ്വാസമായത്. ശിവം മാലി നൈറ്റ്റൈഡേഴ്സിനായി 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം പതറി. കൊല്‍ക്കത്തയ്ക്ക് ഒരു ഘട്ടത്തിലും മടങ്ങിവരനായില്ല. ബുംമ്രയുടെ കൃത്യത മടങ്ങിവരവ് അസാദ്ധ്യമാക്കി. ആന്‍ഡ്രൂ റസ്സലെന്ന സൂപ്പര്‍താരത്തിനും(11) ശോഭിക്കാനായില്ല. ശുഭ്മാന്‍ ഗില്ല 7റണ്‍സിനും സുനില്‍ നരെയ്ന് 9റണ്‍സിനും വീണതും വിനയായി. ബോള്‍ട്ടും പാറ്റിന്‍സണുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും 30, നിതീഷ് റാണയും 24 ആണ് അല്‍പ്പം പിടിച്ചു നിന്നത്. പാറ്റ് കമ്മിന്‍സ് 12 പന്തില്‍ 33 റണ്‍സെടുത്ത് വീറ് കാണിച്ചെങ്കിലും പുറത്തായി. ആദ്യ മൂന്ന് ഓവറില്‍ ആകെ 5 റണ്‍സാണ് ബുംമ്ര നല്‍കിയത്. 2 വിക്കറ്റുകളും വീഴ്ത്തി.
Comments