ഭുവനേശ്വർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി 2 ന്റെ പരീക്ഷണം വിജയകരം. ഒഡീഷാ തീരത്തെ ബലാസോറിൽ നിന്നും ഇന്നലെ രാത്രിയാണ് പൃഥ്വി 2 ന്റെ പരീക്ഷണം നടത്തിയത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലാണ് പൃഥ്വി. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് തീരുമാനിച്ച ലക്ഷ്യങ്ങൾ മിസൈൽ കൈവരിച്ചുവെന്നാണ് വിവരം.
ബലാസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ കോംപ്ലക്സ് മൂന്നിലെ മൊബൈൽ ലോഞ്ചറിൽ നിന്നാണ് മിസൈലിന്റെ വിക്ഷേപണം നടത്തിയത്. 2003 മുതൽ സൈന്യത്തിന്റെ ഭാഗമായുള്ള പൃഥ്വി മിസൈലിന്റെ വിവിധ സാഹചര്യങ്ങളിലെ കാര്യക്ഷമത പരിശോധിക്കാനുള്ള പരീക്ഷണമായിരുന്നു നടന്നത്.
Comments