കഠിനമായ തണുപ്പില്‍ സേനയ്ക്ക് കരുത്താകും; ലഡാക്കില്‍ സജ്ജമായി ഇന്ത്യന്‍ ചോപ്പറുകള്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കഠിനമായ തണുപ്പില്‍ സേനയ്‌ക്ക് കരുത്താകും; ലഡാക്കില്‍ സജ്ജമായി ഇന്ത്യന്‍ ചോപ്പറുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 12:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലഡാക്കില്‍ തണുപ്പുകാലത്ത് ഫോര്‍വേഡ് പോസ്റ്റുകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഹെലികോപ്റ്ററുകള്‍ പൂര്‍ണ്ണസജ്ജമായി. ഉയര്‍ന്ന പ്രദേശങ്ങളിലെ അതികഠിനമായ തണുപ്പിനേയും അതിജീവിക്കുന്ന രണ്ട് ചോപ്പറുകളും ഇക്കൂട്ടത്തിലുണ്ട്. സിയാച്ചിന്‍ ഗ്ലേഷിയറുകളില്‍ ഉള്‍പ്പെടെ അവശ്യം സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ സൈന്യവും വ്യോമസേനയും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍.

താപനില കുറയുമ്പോള്‍ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നതിനാല്‍ ഈ സമയത്തെ ചോപ്പറുകളുടെ ഉപയോഗം കൂടുതല്‍ എളുപ്പമാകും. അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്ക് പുറമെ ലഡാക്ക് മേഖലയിലെ സൈന്യത്തിനായി രണ്ട് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകളും വിതരണം ചെയ്തിട്ടുണ്ട്. ഭാരം കൂടിയ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളെ വ്യോമസേന ലഡാക്കില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും, സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനം കണക്കിലെടുത്താണ് എച്ച്.എ.എല്‍ ഇവ രൂപകല്‍പ്പന ചെയ്തത്. റഡാറുകളുടെ കണ്ണില്‍ പെടാതെ പറക്കാന്‍ ഇവയ്‌ക്കാകും. മിസൈലുകളും, റോക്കറ്റുകളും വഹിക്കാന്‍ കഴിയുന്ന പോഡുകളും ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

തണുപ്പുകാലം അടുക്കും തോറും അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള സഞ്ചാരം അസാദ്ധ്യമാകും. ഈ സമയത്ത് കിഴക്കന്‍ ലഡാക്കിലെ ഫ്രണ്ട് ലൈന്‍ പോസ്റ്റുകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ പ്രധാനമായും ആശ്രയിക്കുന്നത് ചോപ്പറുകളെയാണ്. ആളുകളെ കയറ്റുന്നതിന് പുറമെ, എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്ന സമയങ്ങളിലും ഇവയുടെ സ്ഥാനം വളരെ നിര്‍ണ്ണായകമാണ്.

വരുന്ന തണുപ്പുകാലത്തേക്ക് സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് ഈ ചോപ്പറുകള്‍ ഏറെ സഹായിക്കുമെന്ന് എച്ച്.എ.എല്‍ ചെയര്‍മാന്‍ ആര്‍.മാധവന്‍ പറഞ്ഞു. പ്രദേശത്ത് അവശ്യസഹായങ്ങള്‍ എത്തിക്കാന്‍ തണുപ്പുകാലത്ത് മറ്റ് മാര്‍ഗ്ഗങ്ങള്‍ അപ്രായോഗികമാണ്. കഠിനമായ കണുപ്പായിരിക്കും ആ സമയത്ത് ഉണ്ടാവുക. ഈ സമയം എന്ത് സഹായത്തിനും ചോപ്പറുകള്‍ ഉപകരിക്കുമെന്നും, 20ഓളം അധികം ചോപ്പറുകള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies