കാനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസുമായി കരാര്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇനി വേറെ ലെവല്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസുമായി കരാര്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇനി വേറെ ലെവല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 02:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്പാനിഷ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം വിസെന്റ് ഗോമസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം രണ്ട് സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ഒന്നാം ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. അവിടെ 28 മത്സരങ്ങളില്‍ അദ്ദേഹം ഒരു ഗോള്‍ നേടുകയും ചെയ്തു.

2010ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയ്‌ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ നായകനാകുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്എല്‍ സീസണ്‍ 7നായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.

ലാസ് പല്‍മാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങള്‍ തകര്‍ക്കാനും പിന്നില്‍ നിന്ന് ആക്രമണങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്ഫീല്‍ഡര്‍ ആയിരുന്നു വിസെന്റ് ഗോമസ്. ആകെ 223 മത്സരങ്ങളില്‍ ക്ലബ്ബിനായി 13 തവണ അദ്ദേഹം പന്ത് വലയിലാക്കി. ലാ ലിഗയില്‍ മികച്ച മിഡ്ഫീല്‍ഡ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies