പാരീസ്: ആന്‍ഡി മുറേ ആദ്യ റൗണ്ടില്‍ പുറത്ത്. സീഡഡ് താരം വരേവ് രണ്ടാം റൗണ്ടിലെത്തി. വാവ്റിങ്കയാണ് ബ്രിട്ടന്റെ മറേയെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. വരേവ് ഡെന്നീസ് നൊവാക്കിനേയും തോല്‍പ്പിച്ചു. യുഎസ് ഓപ്പണിൽ കളിക്കാതിരുന്ന മുറേയെ 16-ാം സീഡായ വാവ്റിങ്ക എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് അട്ടിമറിച്ചത്. ഏറെ നാള് കളിക്കാതിരുന്നതിന്റെ കുറവ് മത്സരത്തില്‍ പ്രതിഫലിച്ചു. 6-1,6-2,6-3നാണ് വാവ്റിങ്ക തോൽപ്പിച്ചത്.
ഇതിനിടെ 12-ാം സീഡ് ഷ്വാറ്റ്സ്മാന്‍ 6-0, 6-1, 6-3ന് കേകാമനോവിച്ചിനെ പരാജയപ്പെടുത്തി. സീഡഡ് താരങ്ങളില്‍ കോറിച്ചും ബെനോയിറ്റ് പെയറും രണ്ടാം റൗണ്ടിലെത്തി. അമേരിക്കയുടെ 21-ാം സീഡ് ജോണ്‍ ഇസ്നര്‍ രണ്ടാം റൗണ്ടില്‍ കടന്നു. 25-ാം സീഡ് ഓസ്ട്രേലിയയുടെ ഡീ മിനാവൂര് പക്ഷേ ആദ്യ റൗണ്ടില്‍ പുറത്തായി.
Comments